Site icon Fanport

സ്കോട്ട്‌ലൻഡിൽ സീസൺ അവസാനിപ്പിച്ചു, സെൽറ്റിക്ക് തന്നെ വീണ്ടും ചാമ്പ്യൻസ്!

സ്കോട്ലൻഡിൽ സെൽറ്റിക്ക് തന്നെ ചാമ്പ്യന്മാർ. സ്കോട്ടിഷ് ലീഗ് അവസാനിപ്പിക്കാൻ തീരുമാനിച്ചതിനോടൊപ്പം ആണ് ചാമ്പ്യന്മാരെയും പ്രഖ്യാപിച്ചത്. ഫ്രഞ്ച് ലീഗിൽ നടന്നത് പോലെ ശരാശരി പോയന്റ് കണക്കാക്കിയാണ് ചാമ്പ്യന്മാരെ തിരഞ്ഞെടുത്തത്. മാർച്ച് 13ന് സീസൺ നിർത്തു വെക്കുന്ന സമയത്ത് രണ്ടാമതുള്ള റേഞ്ചേഴ്സിനെക്കാൾ 13 പോയന്റിന്റെ ലീഡ് സെൽറ്റിക്കിനുണ്ടായിരുന്നു.

സെൽറ്റികിന് ഇത് തങ്ങളുടെ അമ്പത്തി ഒന്നാം ലീഗ് കിരീടം ആണ്. ഇത് തുടർച്ചയായ ഒമ്പതാം തവണയാണ് സെൽറ്റിക്ക് സ്കോട്ടിഷ് ലീഗ് നേടുന്നത്. കിരീടം സെൽറ്റിക്കിന് കിട്ടിയപ്പോൾ ഹാർട്സ് ആണ് റിലഗേറ്റ് ചെയ്യപ്പെട്ടത്‌.

Exit mobile version