സ്കോട്ടിഷ് ലീഗിലെ മികച്ച താരമായി സ്കോട്ട് ബ്രൗൺ

- Advertisement -

സ്കോട്ടിഷ് ലീഗിലെ ഈ‌ സീസണിലെ മികച്ച താരമായി സെൽറ്റിക്ക് ക്യാപ്റ്റൻ സ്കോട്ട് ബ്രൗണിനെ തിരഞ്ഞെടുത്തു. 32കാരനായ സ്കോട്ട് ബ്രൗണ് പതിനൊന്ന ലീഗ് കിരീടമാണ് ഈ കൊല്ലം സെൽറ്റിക്കിനൊപ്പം ഉയർത്തിയത്. നേരത്തെ സ്കോട്ടിഷ് പ്ലയേർസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരവും, സെൽറ്റിക്ക് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരവും, സ്കോട്ടിഷ് റൈറ്റേഴ്സ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരവും സ്കോട്ട് ബ്രൗൺ ഈ‌ സീസണിൽ സ്വന്തമാക്കിയിരുന്നു.

സ്കോട്ടിഷ് മാനേജർ ഓഫ് ദി സീസൺ അവാർഡും സെൽറ്റിക്ക് തന്നെയാണ് സ്വന്തമാക്കിയത്. ബ്രെണ്ട്ൻ റോഡ്ജസാണ് മാനേജർ ഓഫ് ദി സീസൺ അവാർഡ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement