Site icon Fanport

സ്കോട്ട്‌ലൻഡിൽ 50ആം ലീഗ് കിരീടം ഉയർത്തി സെൽറ്റിക്ക്

സ്കോട്ലൻഡിലെ സെൽറ്റിക്ക് ആധിപത്യം തുടരുന്നു. ഇന്നലെ സെൽറ്റിക്ക് തങ്ങളുടെ അമ്പതാം ലീഗ് കിരീടം ആണ് ഉയർത്തിയത്. ഇന്നലെ അബെർഡീനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചതോടെ ആയിരുന്നു സെൽറ്റിക്കിന്റെ കിരീടം ഉറപ്പായത്. തുടർച്ചയായ എട്ടാം തവണയാണ് സെൽറ്റിക്ക് സ്കോട്ടിഷ് ലീഗ് നേടുന്നത്.

പരിശീലകനായ ബ്രണ്ടൺ റോഡ്ജസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്ററിന്റെ ചുമതലയേറ്റെടുത്തതിനാൽ നീൽ ലെനൻ ആയിരുന്നു അവസാന കുറച്ച് മത്സരങ്ങളായി സെൽറ്റിക്കിനെ പരിശീലിപ്പിക്കുന്നത്. ഈ കിരീട നേട്ടം ലെനന്റെ സെൽറ്റിക്ക് പരിശീലക സ്ഥാനം സ്ഥിരമാക്കി കൊടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ സ്കോട്ടിഷ് ലീഗ് കപ്പും നേടിയ സെൽറ്റിക്ക് ഇപ്പോൾ സ്കോട്ടിഷ് കപ്പ് കൂടെ നേടി രാജ്യത്തെ മൂന്ന് കിരീടവും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

Exit mobile version