Picsart 23 01 01 00 41 41 989

സ്കോട്ട് പാർക്കർ ഇനി ബെൽജിയത്തിൽ പരിശീലകൻ

ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂജിന്റെ പുതിയ മുഖ്യ പരിശീലകനായി സ്കോട്ട് പാർക്കർ തിരഞ്ഞെടുക്കപ്പെട്ടു. സ്കോട്ട് പാർക്കറിന്റെ ഇംഗ്ലണ്ടിന് പുറത്തുള്ള ആദ്യ ജോലിയാകും ഇത്. കഴിഞ്ഞ ഓഗസ്റ്റിൽ ബോൺമൗത്ത് പുറത്താക്കിയതിന് ശേഷം പാർക്കർ വേറെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ബൗണമതിന് മുമ്പ് ഫുൾഹാമിനെയും പാർക്കർ പരിശീലിപ്പിച്ചിരുന്നു.

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിൽ പരിശീലിപ്പിക്കാൻ ഉള്ള അവസരം പാർക്കറിന് ക്ലബ് ബ്രൂജെയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലൂടെ ലഭിക്കും. അവർ ബെൻഫികയെ ആകും പ്രീക്വാർട്ടറിൽ നേരിടുക. ഇപ്പോൾ ലീഗ് ലീഡർമാരായ ജെങ്കിനെക്കാൾ 12 പോയിന്റ് പിന്നിലാണ് ബ്രൂജെ ബെൽജിയൻ ലീഗിൽ ഉള്ളത്.

Exit mobile version