ജെറാർഡിന്റെ ആദ്യ സൈനിങ്ങായി സ്കോട്ട് ആർഫീൽഡ്

- Advertisement -

റേഞ്ചേഴ്സ് മാനേജറായി നിയമിക്കപ്പെട്ട ശേഷമുള്ള സ്റ്റീവൻ ജെറാർഡിന്റെ ആദ്യ സൈനിങ്ങായി സ്കോട്ട് ആർഫീൽഡ്. ബേൺലി മിഡ്ഫീൽഡറായ സ്കോട്ടിനെ ഫ്രീ ട്രാൻസ്ഫറിലാണ് റേഞ്ചേഴ്സ് സ്വന്തമാക്കിയത്. അവസാന നാലു വർഷമായി ബേൺലിയിലാണ് ഈ കനേഡിയൻ താരം കളിക്കുന്നത്. ബേൺലിക്കായി 194 മത്സരങ്ങൾ സ്കോട്ട് കളിച്ചിട്ടുണ്ട്. പരിക്ക് കാരണം അവസാന രണ്ട് മാസങ്ങളായി താരം കളത്തിന് പുറത്തായിരുന്നു.

യൂറോപ്പ ലീഗിന് യോഗ്യത നേടിയ ബേർൺലിക്ക് എല്ലാവിധ ആശംസകളും അറിയിച്ചാണ് സ്കോട്ടിന്റെ മടക്കം. ജെറാർഡും സ്കോട്ടിനെ ക്ലബിലേക്ക് സ്വാഗതം ചെയ്തു. ഇത് ഒരു തുടക്കം മാത്രമാണെന്നും മികച്ച നിരവധി താരങ്ങൾ ക്ലബിലേക്ക് ഉടൻ എത്തിമെന്നും ലിവർപൂൾ ഇതിഹാസം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement