പരിശീലക വേഷത്തിൽ വിജയ തുടക്കവുമായി പോൾ സ്കോൾസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസിന്റെ പരിശീലകനായുള്ള അരങ്ങേറ്റം ഗംഭീരം. ഇന്നലെ ഓൾഡ് ഹാം അത്ലറ്റിക്കിന്റെ പരിശീലകനായി എത്തിയ ആദ്യ മത്സരത്തിൽ തന്നെ വൻ വിജയം സ്കോൾസിന് സ്വന്തമാക്കാൻ ആയി. യെഓവിൽ ടൗണിനെ നേരിട്ട ഓൾഡ് ഹാം അത്ലറ്റിക്ക് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

മാഞ്ചസ്റ്ററിലെ തന്നെ ക്ലബായ ഓൾഡ്ഹാം സ്കോൾസിന്റെ പ്രിയപ്പെട്ട ക്ലബുകളിൽ ഒന്നാണ്. അവസാന കുറെ കാലമായി കഷ്ടപ്പെടുകയായിരുന്ന ക്ലബിന്റെ ചുമതലയേറ്റു കൊണ്ട് പരിശീലക കരിയർ ആരംഭിക്കാൻ സ്കോൾസ് തീരുമാനിക്കുകയായിരുന്നു. ഇന്നലെത്തെ വിജയം ലീഗ് ടുവിൽ ഓൾഡ് ഹാമിനെ 11ആം സ്ഥാനത്തേക്ക് എത്തി. ഈ വിജയം സന്തോഷം നൽകുന്നു എങ്കിലും ടീമിൽ ഒരുപാട് ജോലി ബാക്കി ഉണ്ട് എന്ന് സ്കോൾസ് പറഞ്ഞു.

Exit mobile version