31 ദിവസം കൊണ്ട് പരിശീലക സ്ഥാനം രാജിവെച്ച് മാഞ്ചസ്റ്റർ ഇതിഹാസം പോൾ സ്കോൾസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസിന്റെ പരിശീലകനായുള്ള അരങ്ങേറ്റം ദിവസങ്ങൾക്ക് ഉള്ളിൽ അവസാനിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഓൾഡ് ഹാം അത്ലറ്റിക്കിന്റെ പരിശീലകനായി എത്തിയ സ്കോൾ ഒരു മാസം കൊണ്ട് തന്നെ രാജിവെച്ചിരിക്കുകയാണ്. വെറും ഏഴു മത്സരങ്ങളിൽ മാത്രമാണ് സ്കോൾസ് ടീമിനെ പരിശീലിപ്പിച്ചത്.

ആദ്യ മത്സരത്തിൽ തന്നെ വൻ വിജയം നേടി ആയിരുന്നു സ്കോൾസ് ഓൾഡ്ഹാമിലെ ജോലി ആരംഭിച്ചത്‌. ആദ്യ ലീഗ് മത്സരത്തിൽ യെഓവിൽ ടൗണിനെ നേരിട്ട ഓൾഡ് ഹാം അത്ലറ്റിക്ക് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം അന്ന് സ്വന്തമാക്കിരുന്നു. അതിനു ശേഷം ഒരു മത്സരത്തിൽ പോലും ജയിക്കാൻ സ്കോൾസിനായില്ല. മൂന്ന് പരാജയങ്ങളും മൂന്ന് സമനിലകളുമായിരുന്നു സ്കോൾസിന്റെ സമ്പാദ്യം.

മാഞ്ചസ്റ്ററിലെ തന്നെ ക്ലബായ ഓൾഡ്ഹാം സ്കോൾസിന്റെ പ്രിയപ്പെട്ട ക്ലബുകളിൽ ഒന്നായത് കൊണ്ടായിരുന്നു സ്കോൾസ് പരിശീലകനായി എത്തിയത്. പക്ഷെ സ്കോൾസിന്റെ ക്ലബിനോടുള്ള സ്നേഹം മതിയായിരുന്നില്ല ടീമിന് വിജയവഴിയിൽ എത്താൻ.

Exit mobile version