പരിശീലകനായി ചുമതലയേൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സ്കോൾസ് ഒരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ മിഡ്ഫീൽഡ്ർ പോൾ സ്കോൾസ് തന്റെ ആദ്യ പരിശീലക നിയമനത്തിന് തൊട്ടടുത്ത്. ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബായ ഓൾഡ് ഹാം അത്ലറ്റിക്ക് ആണ് സ്കോൾസിനെ പരിശീലകനായി നിയമിക്കാൻ ഒരുങ്ങുന്നത്. സ്കോൾസും ഓൾഡ് ഹാമുമായി അവസാന വട്ട ചർച്ചകൾ നടന്നു. 24 മണിക്കൂറിനകം നിയമനം ഉണ്ടാകും എന്നാണ് കരുതുന്നത്.

ഡിസംബറിൽ ഫ്രാങ്ക് ബണ്ണ് ചുമതല ഒഴിഞ്ഞ ശേഷം ഒരു സ്ഥിരം പരിശീലകനെ ഓൾഡ് ഹാം നിയമിച്ചിരുന്നില്ല. ഇപ്പോൾ ലീഗിൽ 12ആൻ സ്ഥാനത്താണ് ടീം ഉള്ളത്. സർ അലക്സ് ഫെർഗൂസണൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നുന്ന് വിരമിച്ച താരമാണ് സ്കോൾസ്‌. 42കാരനായ സ്കോൾസ് യുണൈറ്റഡിൽ കളിച്ച എക്കാലത്തെയും മികച്ച മിഡ്ഫീൽഡർ ആയാണ് കണക്കാക്കപ്പെടുന്നത്.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ്സ് ടീമിന്റെ പരിശീലകനായും സാൽഫ്രോഡ് സിറ്റിയുടെ താൽക്കാലിക പരിശീലകനായും സ്കോൾസ് പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version