Picsart 24 01 03 11 47 18 868

അർജന്റീന പരിശീലകനായുള്ള ഭാവി തീരുമാനിക്കാൻ സ്കലോണിയും മെസ്സിയും തമ്മിൽ ഇന്ന് ചർച്ച

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോണിയും ലയണൽ മെസ്സിയും ബുധനാഴ്ച റൊസാരിയോയിൽ ചർച്ച നടത്തും. അർജന്റീന പരിശീലകനെന്ന നിലയിൽ തന്റെ ഭാവിയെക്കുറിച്ച് ഈ ചർച്ചയ്ക്ക് ശേഷമാകും ലയണൽ സ്‌കലോണി തീരുമാനം എടുക്കുക. കഴിഞ്ഞ വർഷം അവസാനം അർജന്റീന പരിശീലക സ്ഥാനം ഒഴിയും എന്ന് സൂചനകൾ നൽകിയ സ്‌കലോനി ആരാധകർക്ക് ആശങ്ക നൽകിയിരുന്നു. ഇപ്പോഴും അദ്ദേഹം ഭാവി എന്താണെന്ന് തീരുമാനിച്ചിട്ടില്ല.

മെസ്സിയുമായുള്ള ചർച്ച സ്കലോണിയെ അർജന്റീനയുടെ അമരക്കാരനായി തുടരാൻ പ്രേരിപ്പിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. വരുന്ന കോപ അമേരിക്കയിലും അടുത്ത ലോകകപ്പിലും സ്കലോണി പരിശീലക സ്ഥാനത്ത് വേണം എന്ന് അർജന്റീന ആരാധകർ ആഗ്രഹിക്കുന്നു. സ്കലോണൊയുടെ കീഴിൽ ലോകകപ്പും കോപ അമേരിക്കയും നേടിയ അർജന്റീന ഇപ്പോൾ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുമാണ്.

Exit mobile version