എസ് ബി ഐ വമ്പൻ ജയത്തോടെ ജിവി രാജ ക്വാർട്ടറിൽ

എതിരില്ലാത്ത അഞ്ചു ഗോളിന്റെ വിജയത്തോടെ എസ് ബി ഐ പന്ത്രണ്ടാമത് ജി വി രാജ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടറിൽ. ഇന്ന് നടന്ന മത്സരത്തിൽ തിരുവനന്തപുരം ഇലവനെയാണ് എസ് ബി ഐ പരാജയപ്പെടുത്തിയത്. എസ് ബി ഐക്കു വേണ്ടി ഇരട്ടഗോളുകളുമായി സജിത് പൗലോസ് ആണ് താരമായത്.

ഫൈസൽ റഹ്മാൻ, പ്രസൂൺ, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റു സ്കോറേസ്. ക്വാർട്ടറിൽ ഒ എൻ ജി സി ആണ് എസ് ബി ഐയുടെ എതിരാളികൾ. നവംബർ ഒന്നാം തീയ്യതിയാണ് ക്വാർട്ടർ പോരാട്ടം. നാളെ നടക്കുന്ന മൂന്നാം ക്വാർട്ടറിൽ ഗോകുലം എഫ് സി റിസേർവ്സിനെ ഏജീസ് കേരള നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറയൽ മാഡ്രിഡിലേക്ക് മടങ്ങാനുള്ള തീരുമാനം തെറ്റായിരുന്നു : ആൽവാരോ മൊറാത്ത
Next articleദക്ഷിണ മേഖലാ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ് നിർത്തിവച്ചു