Site icon Fanport

സൗദിയിൽ റൊണാൾഡോക്ക് എല്ലാം അനായാസം!! വീണ്ടും ഹാട്രിക്ക്

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദിയിൽ കാര്യങ്ങൾ വളരെ നിസ്സാരം ആണെന്ന് പറയേണ്ടി വരും. ഒരിക്കൽ കൂടെ റൊണാൾഡോ സൗദി അറേബ്യയയിൽ ഹാട്രിക്ക് നേടി. ഇന്ന് എവേ മത്സരത്തിൽ ഡമാകിജെ നേരിട്ട അൽ നസർ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. മൂന്നു ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആയിരുന്നു. താരത്തിന്റെ കരിയറിലെ 62ആം ഹാട്രിക്ക് ആയി ഇത്.

റൊണാൾഡോ 23 02 25 22 49 10 568

മത്സരത്തിന്റെ 18ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആയിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. അധികം വൈകാതെ 23ആം മിനുട്ടിൽ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനുട്ട് മാത്രം ബാക്കിയിരിക്കെ റൊണാൾഡോ വീണ്ടു വല കുലുക്കി. സൗദി പ്രൊ ലീഗിൽ ആദ്യ 45 മിനുട്ടിനകം ഹാട്രിക്ക് നേടുന്ന ആദ്യ താരമായി റൊണാൾഡോ ഇതോടെ മാറി.

ഈ വിജയത്തോടെ അൽ നസർ 43 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. റൊണാൾഡോ വന്നതിനു ശേഷം സൗദി ലീഗിൽ അൽ നസർ പരാജയപ്പെട്ടിട്ടില്ല.

Exit mobile version