Site icon Fanport

ഗോൾ കീപ്പർ സത്യജിത് കേരള യുണൈറ്റഡിൽ

മലപ്പുറം ഓഗസ്റ്റ് 18 : കേരള യുണൈറ്റഡ് FC ആസ്സാം ഗോൾകീപ്പർ സത്യജിത് ബോർഡോലോറിയുമായി കരാറിൽ ഏർപ്പെട്ടു.

25 വയസ്സ് പ്രായമുള്ള ആസ്സാം സ്വദേശി മുൻ ഗോകുലം കേരള താരമാണ്. കഴിഞ്ഞ മൂന്ന് വർഷമായി സത്യജിത് ഗോകുലം കേരളയുടെ റിസേർവ് ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിലും, സത്യജിത് കേരള പ്രീമിയർ ലീഗ് ഫൈനൽ കളിച്ചിരുന്നു. കഴിഞ്ഞ KPL സീസൺ വിജയിക്കുകയും ചെയ്തു.

“ഹോൺബിൾസിന്റെ ഭാഗം ആകാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും തോനുന്നു. കോച്ച് ബിനോ ജോർജിനോടൊപ്പം വീടും ഒരു ടീമിൽ ചേരാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. ” സൈനിങ്ങിനു ശേഷം സത്യജിത് പറഞ്ഞു.

” സത്യജിത് കേരളത്തിൽ ഒരുപാട് പരിചയസമ്പത്തുള്ള ഒരു യുവ ഗോൾകീപ്പറാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്തു തീർച്ചയായും ടീമിന് ഉപകാരപ്പെടുത്തും എന്ന വിശ്വസിക്കുന്നു.” കേരള യുനൈറ്റഡ് FC CEO ഷബീർ മണ്ണാരിൽ പറഞ്ഞു.

Exit mobile version