
സന്തോഷ് ട്രോഫി വിജയിച്ച താരങ്ങൾക്ക് താൻ കൊടുത്ത ഉപദേശം വ്യക്തമാക്കി കൊണ്ട് കേരളത്തിന്റെ ചരിത്ര നേട്ടത്തിനു പിറകിലെ തന്ത്രശാലി കോച്ച് സതീവൻ ബാലൻ. താരങ്ങൾ ഭാവി തിരഞ്ഞെടുക്കുന്നതിനെ കുറിച്ചാണ് സതീവൻ ബാലൻ തന്റെ അഭിപ്രായം പറഞ്ഞത്. വലിയ ക്ലബുകളിലേക്ക് ആദ്യം തന്നെ പോകാൻ ശ്രമിക്കരുത് എന്നാണ് സതീവൻ ബാലൻ പറയുന്നത്.
“ഇപ്പോൾ താരങ്ങളൊക്കെ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കണം ഐലീഗിൽ കളിക്കണം എന്നാണ് പറയുന്നത്. തനിക്ക് അവരോട് പറയാനുള്ളത് വലിയ ക്ലബുകളിലേക്ക് പോകണ്ട എന്നാണ്. അവിടെ അവസരങ്ങൾ കുറയുമെന്നും വളരാൻ സാധിക്കില്ല” എന്നും സതീവൻ ബാലൻ പറയുന്നു. കഴിഞ്ഞ തവണ സന്തോഷ് ട്രോഫിയിൽ തിളങ്ങിയ സഹൽ അബ്ദുൽ സമദിനേയും ജിഷ്ണു ബാലകൃഷ്ണനേയും ഉദാഹരണമായി കാണിക്കുകയാണ് കേരള കോച്ച്.
സഹലും ജിഷ്ണുവും അവസരം കിട്ടാതെ കിടക്കുകയാണ് ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ. ഒപ്പം ഈസ്റ്റ് ബംഗാളിൽ പോയി ഇപ്പോൾ ഗോകുലത്തിലേക്ക് മടങ്ങിയെത്തിയ വി പി സുഹൈറിന്റെ കരിയറിനേയും സതീവൻ ബാലൻ ഉദാഹരണമായി പറയുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial