ഉദ്ഗിർ ടൂർണമെന്റിൽ സാറ്റ് തിരൂർ റണ്ണേഴ്സ് അപ്പ്

സാറ്റ് തിരൂരിന്റെ മഹാരാഷ്ട്രയിലെ കുതിപ്പിന് അവസാനം. ഇന്നലെ നടന്ന ഉദ്ഗിർ ടൂർണമെന്റ് ഫൈനലിൽ സെക്കുന്ദരബാദ് ആർമി ടീമിനോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പ് ആവുകയായിരുന്നു സാറ്റ്.

ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റിനെ സെക്കുന്ദരാബാദ് ആർമി ടീം പരാജയപ്പെടുത്തിയത്. സാറ്റിന്റെ ഈ‌ സീസണിലെ രണ്ടാം ഫൈനലായിരുന്നു. ആദ്യ ടൂർണമെന്റിൽ ഒഡീഷയിൽ സാറ്റ് കപ്പുയർത്തിയിരുന്നു.

ഇന്നലെ തന്നെ നടന്ന സെമി ഫൈനലിൽ ഏജീസ് ഹൈദരബാദിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സാറ്റ് ഫൈനലിലേക്ക് പ്രവേശിച്ചത്. സാറ്റിന്റെ ഒന്നാം നിര ടീമിലെ പല താരങ്ങളും ഇല്ലാതെയാണ് സാറ്റ് ഇതുവരെ‌ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹ്യൂമേട്ടന് ഇന്ന് പിറന്നാൾ ദിനം
Next articleനേർക്കുനേർ വന്നിട്ടും ബാഴ്സയും അത്ലെറ്റിക്കോ മാഡ്രിഡും ഒപ്പത്തിനൊപ്പം തന്നെ