സാറ്റ് തിരൂരിന് ഭുവനേശ്വറിൽ കിരീടം

- Advertisement -

സാറ്റ് തിരൂർ സീസണിലെ ഗംഭീര ഫോം തുടരുന്നു. തങ്ങളുടെ ഈ സീസണിലെ രണ്ടാം കിരീടം ഇന്നലെ ഭുവനേശ്വരിൽ സാറ്റ് തിരൂരും പീതാംബരൻ സാറും ഉയർത്തി. ഇന്നലെ നടന്ന ഭുവനേശ്വരിലെ ആൾ ഇന്ത്യ ടൂർണമെന്റിൽ സമ്പൽപൂർ എഫ് സിയെ കീഴടക്കിയാണ് സാറ്റ് കിരീടം ഉയർത്തിയത്.

പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സാറ്റിന്റെ ജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു. ഷൂട്ടൗട്ടിൽ രക്ഷകനായ സാറ്റിന്റെ കീപ്പർ സുഹൈൽ മത്സരത്തിലെ മികച്ച താരവും, സാറ്റിന്റെ തന്നെ റിഷാദ് ടൂർണമെന്റിലെ മികച്ച താരവുമായി തിരഞ്ഞെടുക്കപ്പെട്ടു. മംഗള കട്ടക്കിനെ സെമിയിൽ തോൽപ്പിച്ചാണ് സാറ്റ് ഫൈനലിലേക്ക് എത്തിയത്.

സാറ്റിന് ഇത് സീസണിലെ രണ്ടാം കിരീടമായിരുന്നു. സീസൺ തുടക്കത്തിൽ ഒഡീഷയിൽ തന്നെ സാറ്റ് ഒരു കിരീടം നേടിയിരുന്നു. ഉദ്ഗിറിൽ സാറ്റ് റണ്ണേഴ്സ് അപ്പും ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement