സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി സാറ്റ് തിരൂർ ഒന്നാമത്

കേരള പ്രീമിയർ ലീഗിൽ തങ്ങളുടെ നാലാം ജയത്തോടെ ഗ്രൂപ്പ് ബിയിൽ സാറ്റ് തിരൂർ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെൻട്രൽ എക്സൈസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ് തിരൂർ പരാജയപ്പെടുത്തിയത്. സാറ്റിനി വേണ്ടി ഷഹീദും ഉനൈസുമാണ് സാറ്റ് തിരൂരിനു വേണ്ടി ഇന്ന് ലക്ഷ്യം കണ്ടത്.

ജയത്തോട് സാറ്റ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഏഴു മത്സരങ്ങളിൽ നിന്ന് പതിനാലു പോയന്റാണ് സാറ്റിന് ഇപ്പോഴുള്ളത്. ഒരു മത്സരം അധികം കളിച്ച എഫ് സി തൃശ്ശൂർ ആണ് 12 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ളത്. സെൻട്രൽ എക്സൈസിന് ഇത് ലീഗിലെ അഞ്ചാം തോൽവി ആയിരുന്നു. ഗ്രൂപ്പ് ബിയിൽ ഏറ്റവും അവസാനമാണ് സെൻട്രൽ എക്സൈസ് ഇപ്പോൾ.