സാരി നാപോളിക്കെതിരെ നിയമ നടപടികൾക്കില്ല

- Advertisement -

നാപോളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കോടതിയിലേക്ക് എത്തിക്കേണ്ടെന്നു മൗറീസിയോ സാരി തീരുമാനിച്ചു. മ്യൂച്ചൽ കൺസെന്റോടു കൂടിയേ നാപോളിയുമായുള്ള കരാർ റദ്ദാക്കാൻ സാധിക്കുകയുള്ളു. അതിനാൽ ക്ലബ്ബുമായൊരു യുദ്ധത്തിനില്ലെന്നു സാരി തീരുമാനിക്കുകയായിരുന്നു. ഇറ്റാലിയൻ മാധ്യമങ്ങൾ മൗറീസിയോ സാരി ചെൽസിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ചെൽസിയുമായി സാരി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മെയ് 31 വരെ കാലാവധി ഉണ്ടായിരുന്ന റിലീസ് ക്ലോസ് 8 മില്യൺ കൊടുത്ത് സാരിയെ സ്വന്തമാക്കാൻ ചെൽസി ശ്രമിച്ചില്ല.

ചെൽസിയുമായുള്ള ചർച്ചകൾ പിന്നോട്ടടിച്ചതിനെ തുടർന്ന് റയലിന്റെ കോച്ച് സ്ഥാനത്തേക്കും സാരിയെ പരിഗണിക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്.
ഒരു സീസണിൽ 90 ൽ അധികം പോയന്റ് നേടിയിട്ടും സീരി എ ഉയർത്താൻ സാധിക്കാതിരുന്ന ഇറ്റാലിയൻ ചരിത്രത്തിലെ ആദ്യ ടീമായിരുന്നു നാപോളി. യുവന്റസിനോട് ഇഞ്ചോടിഞ്ച് പോരാടിയ മൗറീസിയോ സാരിക്കും നാപോളിക്കും അവസാന ഘട്ടത്തിൽ അടിപതറുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement