സന്തോഷ് ട്രോഫി ഗ്രൂപ്പുകളായി, കേരളത്തിന്റെ മത്സരങ്ങൾ ബാംഗ്ലൂരിൽ

- Advertisement -

സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾ ബെംഗളൂരുവിൽ നടക്കും. ജനുവരി 18 മുതലാണ് കേരളത്തിന്റെ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പിൽ ഉള്ളത്.

കേരളത്തിന്റെ മത്സരങ്ങൾ;

ജനുവരി 18; vs ആന്ധ്രാപ്രദേശ്

ജനുവരി 20; vs ആൻഡമാൻ നിക്കോബാർ

ജനുവരി 22; vs തമിഴ്നാട്

കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പ് പരിശീലകൻ സതീവൻ ബാലന്റെ കീഴിയിൽ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. യുവതാരങ്ങളാൽ സമ്പന്നമായ ക്യാമ്പിൽ സീനിയർ താരങ്ങളും താമസിയാതെ ചേരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement