Picsart 23 01 06 00 38 56 533

മുൻ പോർച്ചുഗൽ പരിശീലകനും മിഡിൽ ഈസ്റ്റിലേക്ക്!!

മുൻ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് മിഡിൽഈസ്റ്റിലേക്ക് പോകാൻ സാധ്യത. ലോകകപ്പിൽ പോർച്ചുഗൽ സെമി ഫൈനൽ കാണാതെ പുറത്തായതോടെ ആയിരുന്നു ഫെർണാണ്ടോ സാന്റോസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. സാന്റോസ് ഇപ്പോൾ അടുത്ത ജോലിക്കായി ശ്രമിക്കുകയാണ് എന്നാണ് വിവരങ്ങൾ. അദ്ദേഹത്തിന് യൂറോപ്പിൽ നിന്ന് ഓഫറുകൾ ഉണ്ട് എങ്കിലും സാന്റോസ് ഏഷ്യയിലേക്ക് വരാൻ ആണ് സാധ്യത എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു.

സാന്റോസ് ഇപ്പോൾ മിഡിലീസ്റ്റിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഓഫറുകൾ ആണ് സാന്റീസ് പരിഗണിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയതിനു പിന്നാലെ സാന്റോസ് കൂടെ അറബ് ലോകത്തേക്ക് വന്നാൽ അത് ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ചർച്ചാ വിഷയമാകും. സാന്റോസ് കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയതിന് ഏറെ വിമർശനങ്ങൾക്ക് ഇരയായിരുന്നു.

2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ ചുനതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു.

Exit mobile version