സന്തോഷ് ട്രോഫി; സർവീസസിനെ ഞെട്ടിച്ച് ബംഗാൾ വിജയം

- Advertisement -

തുടർച്ചയായ മൂന്നാം കിരീടം എന്ന ലക്ഷ്യം വെച്ച് ഇറങ്ങിയ, ടൂർണമെന്റ് ഫേവറിറ്റുകൾ എന്നേറെ കുറേപേർ ഉറപ്പിച്ചു പറഞ്ഞ സർവീസസിനു ഗോവയിൽ പരാജയത്തോടെ തുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് പശ്ചിമ ബംഗാൾ സർവീസസിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലായിരുന്നു നിർണായകമായ ബംഗാളിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഇറങ്ങിയ സർവീസസിന് ചുവപ്പ് കാർഡ് വില്ലനായി. സൂപ്പർ താരം ടുഡുവാണ് ചുവപ്പ് കണ്ട് പുറത്തു പോയത്. പത്തുപേരായി ചുരുങ്ങിയ സർവീസസിന് ഒരു തിരിച്ചുവരവ് നടത്താനായില്ല. ബംഗാളിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ബംഗാൾ ചണ്ഡിഗഡിനെ തോൽപ്പിച്ചിരുന്നു.

ഇന്നു നടന്ന രണ്ടാം മത്സരത്തിലും അട്ടിമറി തന്നെയാണ് കണ്ടത്. തങ്ങളുടെ ആദ്യ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനെത്തിയ ചണ്ഡിഗഡ് മേഘാലയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്നS ശേഷമായിരുന്നു ചണ്ഡിഗഡിന്റെ വിജയം. ഇഞ്ച്വറി ടൈമിലെ ഗോളാണ് ചണ്ഡിഗഡിന്റെ ആദ്യ വിജയം ഉറപ്പിച്ചത്.

 

Advertisement