തമിഴ്നാടും ആന്ധ്രാപ്രദേശിനെ തോൽപ്പിച്ചു, ഇനി കേരളം തമിഴ്നാട് പോരാട്ടം ബാക്കി

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ ഗ്രൂപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ തമിഴ്നാടിന് വൻ വിജയം. ആന്ധ്രാപ്രദേശിനെ നേരിട്ട തമിഴ്നാട് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. കോഴിക്കോട് വെച്ച നടന്ന മത്സരത്തിൽ തമിഴ്നാടിനു വേണ്ടി മലയാളി താരം അലി സഫുവാൻ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇന്ന് ലിജോ ആണ് തമിഴ്‌നാടിന് ഇത്ര വലിയ വിജയം നൽകിയത്. ലിജോ ഹാട്രിക്കാണ് ഇന്ന് നേടിയത്. ദിവാകർ ആണ് തമിഴ്നാടിന്റെ മറ്റൊരു സ്കോറർ. ആന്ധ്രാപ്രദേശിന് വേണ്ടി ആശ്വാസ ഗോൾ നേടിയത് തരുൺ കുമാർ റെഡ്ഡിയാണ്. ഈ പരാജയത്തോടെ ആന്ധ്രാപ്രദേശ് ഫൈനൽ റൗണ്ടിന് യോഗ്യത നേടില്ല എന്ന് ഉറപ്പായി. ഇപ്പോൾ ഗ്രൂപ്പിൽ കേരളവും തമിഴ്നാടും 3 പോയന്റുമായി നിൽകുകയാണ്. അവസാന മത്സരത്തിൽ തമിഴ്നാടും കേരളവും ഏറ്റുമുട്ടുമ്പോൾ ഫൈനൽ റൗണ്ടിൽ എത്തണമെങ്കിൽ കേരളത്തിന് ഒരു സമനില മതിയാകും. തമിഴ്നാടിന് വിജയിച്ചാൽ മാത്രമെ ഫൈനൽ റൗണ്ട് യോഗ്യത നേടാൻ പറ്റുകയുള്ളൂ.

Exit mobile version