Site icon Fanport

സിക്കിമിനെ തോൽപ്പിച്ച് സെമി പ്രതീക്ഷ നിലനിർത്തി പഞ്ചാബ്

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സെമി പ്രതീക്ഷ സജീവമാക്കി പഞ്ചാബ്. ഇന്ന് വൈകിട്ട് നടന്ന നിർണായക ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിക്കിമിനെ ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആതിഥേയരായ പഞ്ചാബിന്റെ വിജയം. 20ആം മിനുട്ടിൽ ക്യാപ്റ്റൻ തരൺജിത് സിംഗാണ് പഞ്ചാബിനായി ഗോൾ നേടിയത്.

ഈ വിജയത്തോടെ പഞ്ചാബിന് ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ആറു പോയന്റായി. അവസാന മത്സരത്തിൽ കരുത്തരായ കർണാടകയാണ് പഞ്ചാബിന്റെ എതിരാളികൾ. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട സിക്കിം ടൂർണമെന്റിൽ നിന്ന് പുറത്തു പോകുമെന്ന് ഉറപ്പായി.

Exit mobile version