Site icon Fanport

സർവീസസ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ സർവീസസ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്നലെ വെസ്റ്റ് സോൺ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ മഹാരാഷ്ട്രയെ സമനിലയിൽ പിടിച്ചാണ് സർവീസ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇന്നലെ 1-1 എന്ന സ്കോറിലാണ് മത്സരം അവസനിച്ചത്. ലാലംകിമ ആണ് സർവീസസിനായി ഗോൾ നേടിയത്.

ഇന്നലത്തെ സമനിലയോടെ മഹാരാഷ്ട്രക്കും സർവീസസിനും ഗ്രൂപ്പിൽ 10 പോയന്റ് വീതം ആയി. മെച്ചപ്പെട്ട ഗോൾ ഡിഫറൻസാണ് സർവീസസിന് യോഗ്യത നേടിക്കൊടുത്തത്. മഹാരാഷ്ട്രയ്ക്ക് +6ഉം സർവീസസിന് +9ഉം ആയിരുന്നു ഗോൾ ഡിഫറൻസ്. സർവീസസ് ടീമിൽ 8 മലയാളികളാണ് ഉള്ളത്. മുൻ ഗോകുലം കേരള എഫ് സി ഗോൾകീപ്പർ ആയ വിഷ്ണു ആണ് സർവീസസ് ടീമിനെ നയിക്കുന്നത്.

Exit mobile version