സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു, രാഹുൽ വി രാജ് തന്നെ നായകൻ

- Advertisement -

അടുത്ത ആഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂർ സ്വദേശിയായ ഡിഫൻഡർ രാഹുൽ വി രാജിന്റെ നേതൃത്വത്തിൽ 20 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ബാംഗ്ലൂരിൽ നടന്ന യോഗ്യതാ റൗണ്ടിലും രാഹുൽ തന്നെ ആയിരുന്നു ടീമിന്റെ നായകൻ.

യോഗ്യതാ റൗണ്ട് കളിച്ച ടീമിലെ എല്ലാവരെയും നിലനിർത്തി കൊണ്ടാണ് കോച്ച് സതീവൻ ബാലൻ ടീം പ്രഖ്യാപിച്ചത്. 20 അംഗ ടീമിനൊപ്പം ഗോൾകീപ്പർ കോച്ചായി ഷാഫി അലിയും ഫിസിയോ ആയി അരുൺ എസ് മനോജും ഉണ്ട്. ആസിഫ് സിസു ആണ് ടീം മാനേജർ. മാർച്ച് 19ന് ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ടീം;

ഗോൾ കീപ്പർ; മിഥുൻ, ഹജ്മൽ, അഖിൽ സോമൻ

ഡിഫൻസ്; ലിജോ എസ്, രാഹുൽ വി രാജ്, മൊഹമ്മദ് ശരീഫ്, വിപിൻ തോമസ്, ശ്രീരാഗ് വി ജി, ജിയാദ് ഹസൻ, ജസ്റ്റിൻ ജോർജ്

മിഡ്ഫീൽഡ്; രാഹുൽ കെപി, സീസൻ, ശ്രീകുട്ടൻ, ജിതിൻ എം എസ്, മുഹമ്മദ് പാറകൂട്ടിൽ, ജിതിൻ ജി, ഷമ്നാസ് ബി എൽ

സ്ട്രൈക്കർ; സജിത് പൗലോസ്, അഫ്ദാൽ വി കെ, അനുരാഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement