സന്തോഷ് ട്രോഫിയിൽ പഞ്ചാബിന് ജയം

indian football kerala football

സന്തോഷ് ട്രോഫിയിൽ ഒരു ഗോളിന് പിറകിൽ നിന്നതിനു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ പഞ്ചാബിന് ജയം. ഒഡിഷയെയാണ് പഞ്ചാബ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.

ആദ്യ പകുതിയിൽ ഉടനീളം മത്സരത്തിൽ പഞ്ചാബിന്റെ മുന്നേറ്റമാണ് കണ്ടത്. എന്നാൽ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് പഞ്ചാബിനെ ഞെട്ടിച്ചുകൊണ്ട് ഒഡിഷ മത്സരത്തിൽ ഗോൾ നേടിയത്. മത്സരത്തിന്റെ 62മത്തെ മിനുട്ടിൽ നബിൻ സുന ഒഡിഷയുടെ ഗോൾ നേടിയത്.

തുടർന്ന് 70ആം മിനുട്ടിൽ ഒരു ഗോൾ തിരിച്ചടിച്ച് പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചു വന്നു.  പഞ്ചാബ് ക്യാപ്റ്റൻ സർബ്‌ജിത്‌ സമനില ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെ സെൽഫ് ഗോളിലൂടെ മത്സരത്തിൽ പഞ്ചാബ് മുൻപിലെത്തി. ഒഡിഷ താരം രുദ്ര പ്രഥാനാണ് സ്വന്തം പോസ്റ്റിൽ ഗോളടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്ലീനിപേസിനു തോല്‍വി, സ്റ്റെബിലിക്സിനു ജയം 38 റണ്‍സിനു
Next articleസന്തോഷ് ട്രോഫിയിൽ ഗോവയെ മലർത്തിയടിച്ച് മിസോറാം