ഇത്തവണത്തെ സന്തോഷ് ട്രോഫിയും ഉപേക്ഷിച്ചു

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഈ സീസണിലെ മറ്റു ഫുട്ബോൾ മത്സരങ്ങൾ ഉപേക്ഷിക്കുന്നതിനൊപ്പം സന്തോഷ് ട്രോഫിയും ഉപേക്ഷിക്കാൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഇനി ഫൈനൽ റൗണ്ട് മത്സരങ്ങൾ ആയിരുന്നു സന്തോഷ് ട്രോഫിയിൽ ബാക്കിയുണ്ടായിരുന്നത്. മികച്ച രീതിയിൽ ഈ സീസണു വേണ്ടി ഒരുങ്ങിയ കേരളത്തിന് ടൂർണമെന്റ് ഉപേക്ഷിച്ചത് വലിയ നിരാശ നൽകും.

മിസോറാമിലെ ഐസാളിൽ വെച്ചായിരുന്നു ഇത്തവണ ഫൈനൽ റൗണ്ട് നടക്കേണ്ടിയിരുന്നത്. നേരത്തെ ജനുവരിയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധം കാരണം ആയിരുന്നു ഏപ്രിലിലേക്ക് നീട്ടിയത്. ഏപ്രിൽ ആയപ്പോൾ കൊറോണയും വില്ലനായി.

Exit mobile version