
സെമി കാണാതെ പുറത്തായെങ്കിലും അവസാന മത്സരം ആഘോഷമാക്കിയാണ് മഹാരാഷ്ട്ര മടങ്ങുന്നത്. ഇന്ന് മണിപ്പൂരിനെ നേരിട്ട മഹാരാഷ്ട്ര മണിപ്പൂരിന്റെ വലയിലേക്ക് ഏഴു ഗോളുകളാണ് കയറ്റിയത്. 9 ഗോളുകൾ പിറന്ന മത്സരം രണ്ടിനെതിരെ ഏഴു ഗോളുകൾക്ക് മഹാരാഷ്ട്ര വിജയിച്ചു. മഹാരാഷ്ട്രയുടെ രണ്ടാം വിജയമായിരുന്നു ഇത്.
മഹാരാഷ്ട്രയ്ക്കായി ഇന്ന് രഞ്ജിത്ത് സിംഗ് ഹാട്രിക്ക് നേടി. സാഹിൽ, കിരൺ, നിഖിൽ പ്രഭു, മുഹമ്മദ് റഹ്മാൻ എന്നിവരാണ് മഹാരാഷ്ട്രയുടെ മറ്റു സ്കോറേഴ്സ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial