സന്തോഷ് ട്രോഫി ഇന്നു മുതൽ, ഗോവയും ബംഗാളും ഇന്നിറങ്ങും

- Advertisement -

കാത്തിരിപ്പിനൊടുവിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് ഇന്ന് ആദ്യ വിസിൽ മുഴങ്ങും. ആതിഥേയരായ ഗോവയും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന ഗോവ ഹോം ഗ്രൗണ്ട് ആനുകൂല്യം മുതലാക്കി വിജയത്തോടെ തുടങ്ങാനാകും ശ്രമിക്കുക. അവസാനമായി സന്തോഷ് ട്രോഫി നേടിയിട്ട് എട്ടു വർഷമായി എന്നിരിക്കെ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ കപ്പ് ഉയർത്തി പരിഹാരം ഉണ്ടാക്കുകയാകും ഗോവയുടെ ലക്ഷ്യം. ഗ്രൂപ്പ് എയിലാണ് ഇരുടീമുകളും.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ബംഗാൾ ചണ്ഡിഗഡിനെ നേരിടും. ഏറ്റവും കൂടുതൽ സന്തോഷ് ട്രോഫി കയ്യിലുള്ള വെസ്റ്റ് ബംഗാൾ അവസാനമായി കിരീടം നേടിയത് 2011ൽ ആസാമിൽ വെച്ചായിരുന്നു.

ഗ്രൂപ്പ് ബിയിലുള്ള കേരളത്തിന്റെ ആദ്യ മത്സരം പതിനഞ്ചാം തീയ്യതി റെയിൽവേസുമായാണ്‌. മരണ ഗ്രൂപ്പായ ബി ഗ്രൂപ്പിൽ നിന്നും കേരളം സെമിയിലേക്ക് പ്രവേശിക്കാൻ നല്ലവണ്ണം വിയർപ്പൊഴുക്കേണ്ടു വരും. ടീം സെലക്ഷനിലുള്ള പരാതികൾക്ക് കളിയിലൂടെ വി പി ഷാജി മറുപടി പറയുമെന്നാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

Advertisement