സന്തോഷ് ട്രോഫി; കേരള താരങ്ങളുടെ മികവിൽ കർണാടകയ്ക്ക് വിജയം

- Advertisement -

സന്തോഷ് ട്രോഫി സൗത് സോണിൽ നടന്ന മത്സരത്തിൽ കർണാടകയ്ക്ക് വിജയം. ഇന്നലെ ആന്ധ്രാപ്രദേശിനെ നേരിട്ട കർണാടക എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരങ്ങളുടെ മികവിലായിരുന്നു കർണാടകയുടെ വിജയം. മലയാളി താരങ്ങളായ ലിയോൺ അഗസ്റ്റിനും ഷഫീലും ഇന്ന് ഗോളുകൾ നേടി. മൊത്തം നാലു മലയാളികൾ കർണാടക ടീമിൽ ഉണ്ട്.

ഇന്നലെ ഈസ്റ്റ് സോണിൽ നടന്ന മത്സരത്തിൽ സിക്കിം ബീഹാറിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിക്കിമിന്റെ ജയം.

Advertisement