സന്തോഷ് ട്രോഫി ഫിക്സ്ചർ എത്തി, കേരളത്തിനൊപ്പം ആന്ധ്രയും തമിഴ്നാടും

- Advertisement -

സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങൾക്കായുള്ള ഫിക്സ്ചറുകൾ എത്തി. നവംബർ 5 മുതൽ ആകും മത്സരങ്ങൾ നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി ഏഴു ടീമുകളാണ് ദക്ഷിണമേഖല മത്സരങ്ങളിൽ മാറ്റുരയ്ക്കുക. കോഴിക്കോടാണ് യോഗ്യതാ മത്സരങ്ങൾക്ക് വേദിയാവുക. ഗ്രൂപ്പ് എയിൽ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ഒപ്പമാണ് കേരളമുള്ളത്.

തെലുങ്കാന, പോണ്ടിച്ചേരി, കർണാടക എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. എല്ലാ ടീമുകളും ഒക്ടോബർ 30നകം അവസാന 20 അംഗ ടീമിനെ പ്രഖ്യാപിക്കണം. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ നിരാശയാർന്ന പ്രകടനം നടത്തിയ കേരളം ഇത്തവണ മികച്ച പ്രകടനം നടത്താൻ ഉറപ്പിച്ചാണ് ഒരുങ്ങുന്നത്. ഇത്രകാലം ബിനോ ജോർജ്ജിന്റെ കീഴിൽ എറണാകുളത്ത് പരിശീലനം നടത്തിയിരുന്ന ടീം ഇനി കോഴിക്കോടിലേക്ക് ക്യാമ്പ് മാറ്റും.

ഫിക്സ്ചറുകൾ;

Advertisement