സന്തോഷ് ട്രോഫിക്ക് എത്തിയ ടീമുകൾക്ക് സ്വീകരണം ഒരുക്കി സംഘാടക സമിതി

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മത്സരത്തിന് എത്തിയ ടീമുകള്‍ക്ക് ഗംഭീര സ്വീകരണമൊരുക്കി സംഘാടക സമിതി. രാവിലെ 7.30 ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ മണിപ്പൂര്‍ ടീമിനെ ബാന്റ് മേളത്തോടെ ബൊക്കയും പൂവും നല്‍ക്കി സംഘാടക സമിതിയും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. സ്വീകരണത്തിന് മാറ്റ്കൂട്ടാന്‍ കൊണ്ടോട്ടിയിലെ ഫുട്‌ബോള്‍ അക്കാദിയിലെ കുട്ടികളുമുണ്ടായിരുന്നു.

Img 20220413 Wa0049
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ മണിപ്പൂര്‍ ടീമിന് നല്‍ക്കിയ സ്വീകരണം

സ്വീകരണ ചടങ്ങില്‍ കോഴിക്കോട് ടെര്‍മിനല്‍ മാനേജര്‍ ദിലീപ്, സെപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബീന ജോസഫ്, വൈ. ചെയര്‍മാന്‍ സജിത്ത് ബാബു, കണ്‍വീനര്‍ കെ. മനോഹരകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ സി. സുരേഷ്, പി. ഹൃഷിക്കേഷ് കുമാര്‍, ഗ്രൗണ്ട് & എക്യുപ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ അജയരാജ് കെ.പി., സജന്‍ദാസ്, സുധീര്‍, സംഘാടക സമിതി അംഗങ്ങള്‍, കായിക പ്രേമികള്‍ തുടങ്ങിയവരും പങ്കെടുത്തു.

പുലര്‍ച്ചെ 2 മണിക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പഞ്ചാബ് ടീമിന് നല്‍ക്കിയ സ്വീകരണം

ഇന്ന് പുലര്‍ച്ചെ പഞ്ചാബാണ് ആദ്യം എത്തിയത്. പുലര്‍ച്ചെ 2.00 മണിക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ടീമിന് ബൊക്കയും പൂവും നല്‍ക്കി സ്വീകരിച്ചു. രാവിലെ 7.27 ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഒഡീഷ്യ ടീമിനെയും ബൊക്കയും പൂവും നല്‍ക്കി സ്വീകരിച്ചു.

Exit mobile version