സന്തോഷ് ട്രോഫി; റോഡുപണികള്‍ അധിവേഗം പൂര്‍ത്തിയാക്കും, ഭാഗ്യ ചിഹ്നം മത്സരത്തിന് അമ്പതിനായിരം രൂപയുടെ പാരിദോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍

Newsroom

Fb Img 1642337690321
Download the Fanport app now!
Appstore Badge
Google Play Badge 1

75 ാമത് സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം മത്സരത്തില്‍ ഏറ്റവും മികച്ച ഭാഗ്യചിഹ്നം നല്‍ക്കുന്നവര്‍ക്ക് 50,000 (അമ്പതിനായിരം) രൂപയുടെ പാരിദോഷികം പ്രഖ്യാപിച്ച് ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്‌മാന്‍. കഴിഞ്ഞ ദിവസം ഗവണ്‍മെന്റ് ഗെസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂറ്റിവ് കമ്മിറ്റി സന്തോഷ് ട്രോഫി അവലോഹന യോഗത്തിലാണ് മന്ത്രി പാരിദോഷികം പ്രഖ്യാപിച്ചത്.

അതോടൊപ്പം ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളുടെയും സമീപ പ്രദേശങ്ങളിലേയും റോഡുകളുടെ അടിയന്തിര അറ്റകുറ്റപണികള്‍ ഏത്രം വേഗം പൂര്‍ത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്ന് മന്ത്രി പി.ഡബ്യൂയു.ഡി എക്‌സിക്യുറ്റിവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍ക്കി. ഭാവിയില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അത് മുന്‍കൂട്ടികണ്ട് വിപുലമായ റോഡ്‌സൗകര്യ പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലും, മഞ്ചേരി കോസ്‌മോ പോളിറ്റിയന്‍ ക്ലബിലുമായി നടന്ന വിവിധ ഉപസംഘാടക സമിതിയുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ മന്ത്രിയോട് വിശദീകരിച്ചു.

Img 20211223 130822
Credit: Twitter

ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍തം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങളും പ്രചരണപരിപാടികള്‍, ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോങ്, ലക്ഷം ഗോള്‍ പരിപാടി എന്നിങ്ങനെ വിവിധ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എ്ന്നിവിടങ്ങളിലായിയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ഭാഗ്യ ചിഹ്നം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ എല്ലാ ബഹുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തയ്യാറാക്കിയ ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോട്കൂടിയുള്ള (jpeg,png,pdf) കോപ്പി ജനുവരി 21 വെള്ളിയാഴ്ച 5.00 മണിക്ക് മുമ്പായി സ്‌പോര്‍സ് കൗണ്‍സിലില്‍ നേരിട്ടോ [email protected] എന്ന മെയില്‍ ഐഡിയിലോ അയക്കാം. അയക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണ്ടതാണ്. അയക്കേണ്ട വിലാസം : മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍സ്റ്റേഷന്‍, മലപ്പുറം 676505, ഫോണ്‍:0483 2734701, 9946248844.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി.അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എക്‌സിക്യുറ്റിവ് മെമ്പര്‍മാരായ സി. സുരേഷ്, ഹൃഷികേശ് കുമാര്‍ പി, കെ. മനോഹരകുമാര്‍, കെ.എ. നാസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.