സന്തോഷ് ട്രോഫി : ഒഡീഷയെ ഗോളിൽ മുക്കി മിസോറാം

ഒഡീഷയെ ഗോളിൽ മുക്കി മിസോറാം സന്തോഷ് ട്രോഫിയിൽ വിജയ കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് മിസോറാം ഒഡീഷയെ തോല്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഗോവയെയും മിസോറാം തോൽപ്പിച്ചിരുന്നു.

മിസോറാമിന് വേണ്ടി ലാൽബിയക്ലൂ, മൽസവദ്വങ്, ലാൽറിൻപുയ എന്നിവർ ഓരോ ഗോൾ നേടിയപ്പോൾ ലാൽ റോമാവിയ രണ്ടു ഗോളുകൾ നേടി. ഒഡിഷയുടെ തുടർച്ചയായ രണ്ടാമത്തെ പരാജയമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോടും അഞ്ചു ഗോൾ വഴങ്ങി ഒഡിഷ പരാജയം ഏറ്റുവാങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്തോഷ് ട്രോഫി : മലയാളി കരുത്തിൽ ഗോവയെ മറികടന്ന് കർണാടക
Next articleഡെൽഹി ഡൈനാമോസ് താരം കാലു ഉചയെ എടികെ സ്വന്തമാക്കി