സന്തോഷ് ട്രോഫി; ആദ്യ പകുതിയിൽ കേരളത്തിന് ഒപ്പം നിന്ന് മേഘാലയ

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന കേരളത്തിന്റെ ഗ്രൂപ്പിലെ മൂന്നാം മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരളവും മേഘാലയയും ഒപ്പത്തിനൊപ്പം. ഇന്ന് ഒരു മാറ്റവുമായി ഇറങ്ങിയ കേരളത്തിന് പെട്ടെന്ന് തന്നെ ലീഡ് എടുക്കാനായി. 17ആം മിനുട്ടിൽ സഫ്നാദിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ‌. വലതു വിങ്ങിലൂടെ ഡ്രിബിൾ ചെയ്ത് കയറി ക്രോസ് നൽകിയ നിജോ ഗിൽബേർട് സഫ്നാദിനെ കണ്ടെത്തി. താറ്റൻ ഫസ്റ്റ് ടച്ച് ഫിനിഷിൽ കേരളത്തെ മുന്നിൽ എത്തിച്ചു.

ഇതിനു ശേഷം 28ആം മിനുട്ടിൽ സമാനമായ നീക്കത്തിൽ സോയൽ ജോഷിൽ വലർഹു വിങ്ങിൽ നിന്ന് വിക്നേഷിനെ കണ്ടെത്തുകയും വിക്നേഷ് ഗോൾ നേടുകയും ചെയ്തു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
Img 20220420 203840
പിന്നാലെ റാഷിദ് മധ്യനിരയിൽ നിന്ന് ഒരു ലോബ് പാസിലൂടെ നിജോ ഗിൽബേർടിനെ കണ്ടെത്തി. ഗോളി മാത്ര മുന്നിലിരിക്കെ നിജോ തൊടുത്ത് ഷോട്ട് പുറത്തേക്ക് പോയി. 39ആം മിനുട്ടിൽ മേഘാലയയുടെ ഒരു ഫ്രീകിക്ക് ഫുൾ ലെങ്ത് ഡൈവിലൂടെ മിഥുൻ തടഞ്ഞു. പക്ഷെ അധികം നീണ്ടു നിന്നില്ല കേരളത്തിന്റെ പ്രതിരോധം. നാല്പ്പതാം മിനുട്ടിൽ കൈൻസൈബോർ ഒരു ഹെഡറിലൂടെ മിഥുനെ കീഴ്പ്പെടുത്തി. സ്കോർ 1-1. കളി ഇതേ സ്കോറിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിൽ ലീഡ് തിരികെനേടി സെമി ഉറപ്പിക്കുക ആയിരിക്കും കേരളത്തിന്റെ ലക്ഷ്യം.