സന്തോഷ് ട്രോഫി; സീസണ്‍ ടിക്കറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണ ഉദ്ഘാടനം ഇന്നലെ (തിങ്കള്‍) നടന്നു. ഉച്ച കഴിഞ്ഞ് 3.00 മണിക്ക് മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിംഗ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഇന്റെര്‍ നാഷണല്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയാന്‍ ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ്, പാലോളി അബ്ദുറഹ്‌മാന്‍, കെ.പി.എം. മുസ്തഫ എന്നിവര്‍ക്ക് നല്‍ക്കി സീസണ്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ്, എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്. തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി അര്‍ബന്‍ ബാങ്ക്, അരീക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഏടരിക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എടവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊണ്ടോട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നിലമ്പൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വണ്ടൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വേങ്ങര സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക്, കോഡൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയാണ് സീസണ്‍ ടിക്കറ്റ് വില്‍പന നടക്കുന്നത്.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആദ്യമായി മലപ്പുറത്തേക്ക് വന്നതില്‍ വലിയ സന്തോഷമുണ്ട് അത് വിജയിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ് എന്ന് സീസണ്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആഷിഖ് കുരുണിയാന്‍ പറഞ്ഞു. അന്തര്‍ദേശീയ, ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് അനുകൂലമായ എല്ലാ സൗകര്യങ്ങളും മലപ്പുറത്തുണ്ട്. വരും ദിവസങ്ങളില്‍ അത്തരം മത്സരങ്ങള്‍ ഇവിടെയെത്തെട്ടെ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Img 20220411 Wa0017

ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു ഷറഫലി സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്റൂഫ് എച്ച്.പി., എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ.എ. നാസര്‍, പി. ഹൃഷിക്കേഷ് കുമാര്‍, കെ. മനോഹരകുമാര്‍, സി. സുരേഷ്, പി. അഷ്‌റഫ് (പ്രസിഡന്റ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), പി.കെ. ഷംസുദ്ധീന്‍, അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട് ജനപ്രതിനിധികള്‍, കായിക പ്രമുഖര്‍, സംഘാടകസമിതി ഭാരവാഹികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറി ദിവസ ടിക്കറ്റിന് 100 രൂപയും സീസണ്‍ ടിക്കറ്റിന് 1000 രൂപയുമാണ്. കസേരയ്ക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും സീസണ്‍ ടിക്കറ്റിന് 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ഗ്രാന്റ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ദിവസ ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ടിക്കറ്റ് ലഭിക്കുന്ന ബാങ്കുകള്‍

തിരൂര്‍ അര്‍ബന്‍ ബാങ്ക്
പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
മഞ്ചേരി അര്‍ബന്‍ ബാങ്ക്
അരീക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
ഏടരിക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
എടവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
കൊണ്ടോട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
നിലമ്പൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
വണ്ടൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
മലപ്പുറം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
വേങ്ങര സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക്
കോഡൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
മഞ്ചേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്