സന്തോഷ് ട്രോഫി ഫൈനല്‍ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

75 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ നാളെ (02-05-2022) നടക്കുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എടുത്തവര്‍ 4.00 മണി മുതല്‍ സ്‌റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങേണ്ടതാണ്. 7.30 pm ന് മുമ്പായി ടിക്കറ്റുകള്‍ എടുത്തവര്‍ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിച്ച് ഇരിപ്പിടത്തില്‍ എത്തിചേരേണ്ടതാണ്. 7.30 pm ന് ശേഷം സ്‌റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കുന്നതായിരിക്കും.

തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ഫൈനലിന്റെ ഓഫ്‌ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന വൈകീട്ട് 4.00 മണിക്ക് തന്നെ ആരംഭിക്കും. പതിവ് പോലെ സ്റ്റേഡിയത്തിന് സമീപം ഓഫ്‌ലൈൻ ടിക്കറ്റുകളുടെ കൗണ്ടർ സജീവമായിരിക്കും. ഫൈനല്‍ കാണാനെത്തുന്ന 6 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ടിക്കറ്റ് നിര്‍ബന്ധമാണ്.