കോവിഡ് പണിയാണ്, സന്തോഷ് ട്രോഫി മാറ്റിവെച്ചു

കോവിഡ് ഭീഷണി ആകുന്ന സാഹചര്യത്തിൽ സന്തോഷ് ട്രോഫി നീട്ടിവെക്കാൻ തീരുമാനമായി. സന്തോഷ് ട്രോഫി മലപ്പുറത്ത് വെച്ച് ഫെബ്രുവരി 20 മുതൽ ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ സംസ്ഥാനത്തും രാജ്യത്തും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇപ്പോൾ സന്തോഷ് ട്രോഫി വേണ്ട എന്ന് തീരുമാനമെടുത്തു‌. ഫെബ്രുവരി അവസാന വാരം സാഹചര്യങ്ങൾ വിലയിരുത്തി ഈ വിഷയത്തിൽ വീണ്ടും ചർച്ചകൾ നടത്തി പുതിയ തീയതി തീരുമാനിക്കും.

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾക്ക് മലപ്പുറം ആയിരുന്നു വേദിയാകേണ്ടിയിരുന്നത്. മലപ്പുറത്തേക്ക് സന്തോഷ് ട്രോഫി എത്തുന്നതിനായി കാത്തിരുന്ന ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശയാകും ഇത്‌. നേരത്തെ കേരള പ്രീമിയർ ലീഗും കൊറോണ കാരണം നിർത്തിവെച്ചിരുന്നു.

Previous articleഷാപോവലോവിന്റെ വെല്ലുവിളി അതിജീവിച്ച് റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ
Next articleലിംഗാർഡിനെ വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകുന്നു