കർണാടകയ്ക്ക് ആദ്യ തോൽവി

സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്ക് ആദ്യ പരാജയം. പഞ്ചാബിനോടാണ് ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കർണാടക പരാജയപ്പെട്ടത്. ഒരു ഗോളിന് ലീഡ് നേടിയ ശേഷമായിരുന്നു തോൽവി‌. ഏഴാം മിനുട്ടിൽ മലയാളി താരം രാജേഷാണ് കർണാടകയ്ക്ക് പെനാൾട്ടിയിലൂടെ ലീഡ് നൽകിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ജിതേന്ദർ റാവതിന്റേയും ബൽജിതിന്റെയും ഗോളുകളിൽ പഞ്ചാബ് ജയൻ ഉറപ്പിച്ചു. ജയത്തോടെ പഞ്ചാബ് സെമി പ്രതീക്ഷ സജീവമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയയെ നയിക്കുവാന്‍ പുതിയ താരങ്ങള്‍ വരണം
Next articleഒഡീഷയ്ക്കെതിരെ ഗോൾ മഴയുമായി ഗോവ