മേഘാലയക്ക് മീതെ പറക്കാനായില്ല, കേരളത്തിന് സമനിലയുടെ നിരാശ

സന്തോഷ് ട്രോഫിയിൽ കേരളത്തിന് നിരാശ നിറഞ്ഞ സമനില. ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കേരളത്തിന്റെ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ മേഘാലയ കേരളത്തെ സമനിലയിൽ തളച്ചു. 2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ജിജോ നഷ്ടമാക്കിയ പെനാൾട്ടി കേരളത്തിന് തിരിച്ചടിയായി.

ഇന്ന് ഒരു മാറ്റവുമായി ഇറങ്ങിയ കേരളത്തിന് പെട്ടെന്ന് തന്നെ ലീഡ് എടുക്കാനായി. 17ആം മിനുട്ടിൽ സഫ്നാദിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ‌. വലതു വിങ്ങിലൂടെ ഡ്രിബിൾ ചെയ്ത് കയറി ക്രോസ് നൽകിയ നിജോ ഗിൽബേർട് സഫ്നാദിനെ കണ്ടെത്തി. ഫസ്റ്റ് ടച്ച് ഫിനിഷിൽ കേരളത്തെ മുന്നിൽ എത്തിച്ചു.Img 20220420 Wa0093

ഇതിനു ശേഷം 28ആം മിനുട്ടിൽ സമാനമായ നീക്കത്തിൽ സോയൽ ജോഷിൽ വലർഹു വിങ്ങിൽ നിന്ന് വിക്നേഷിനെ കണ്ടെത്തുകയും വിക്നേഷ് ഗോൾ നേടുകയും ചെയ്തു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

പിന്നാലെ റാഷിദ് മധ്യനിരയിൽ നിന്ന് ഒരു ലോബ് പാസിലൂടെ നിജോ ഗിൽബേർടിനെ കണ്ടെത്തി. ഗോളി മാത്ര മുന്നിലിരിക്കെ നിജോ തൊടുത്ത് ഷോട്ട് പുറത്തേക്ക് പോയി. 39ആം മിനുട്ടിൽ മേഘാലയയുടെ ഒരു ഫ്രീകിക്ക് ഫുൾ ലെങ്ത് ഡൈവിലൂടെ മിഥുൻ തടഞ്ഞു. പക്ഷെ അധികം നീണ്ടു നിന്നില്ല കേരളത്തിന്റെ പ്രതിരോധം. നാല്പ്പതാം മിനുട്ടിൽ കൈൻസൈബോർ ഒരു ഹെഡറിലൂടെ മിഥുനെ കീഴ്പ്പെടുത്തി. സ്കോർ 1-1. കളി ഇതേ സ്കോറിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരളത്തിന് ലീഡ് എടുക്കാൻ അവസരം വന്നു. 49ആം മിനുട്ടിൽ ജെസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി പക്ഷെ ക്യാപ്റ്റൻ ജിജോ ജോസഫിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ജിജോയുടെ പെനാൾട്ടി ഗോൾ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

ഈ അവസരം നഷ്ടപ്പെടുത്തിയതിന് കേരളം വലിയ വില കൊടുക്കേണ്ടി വന്നു. 55ആം മിനുട്ടിൽ മഞ്ചേരിയെ നിശബ്ദരാക്കി കൊണ്ട് മേഘാലയയുടെ രണ്ടാം ഗോൾ. ഒരു കോർണറിൽ നിന്ന് ഫിഗോ ആണ് മേഘാലയ്ക്ക് ലീഡ് നൽകിയത്.

ആ ലീഡ് മൂന്ന് മിനുട്ട് മാത്രമേ നീണ്ടു നിന്നുള്ളൂ. കേരളം പെട്ടെന്ന് തന്നെ തിരിച്ചടിച്ചു. ഇടതു വിങ്ങിൽ ലഭിച്ച ഒരു ഫ്രീകിക് അർജുൻ ജയരാജ് ബോക്സിലെക്ക് എത്തിച്ചു. ബോക്സിൽ വെച്ച് ഇടതു വിങ് ബാക്കായ ഷഹീഫ് ആ പന്ത് വലയിൽ എത്തിച്ച് കേരളത്തിന് സമനില നൽകി. സ്കോർ 2-2.

കേരളം വിജയം ലക്ഷ്യമാക്കി കൂടുതൽ അറ്റാക്ക് നടത്തിയപ്പോൾ മേഘാലയ കൗണ്ടറുകൾക്ക് ആയി കാത്തു നിന്നു. 89ആം മിനുട്ടിൽ കേരളത്തിന്റെ ഒരു ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയതും തിരിച്ചടിയായി. പിന്നാലെ 90ആം മിനുട്ടിൽ ജിജോയുടെ ഒരു ഗോളെന്ന് ഉറച്ച ഷോട്ട് മേഘാലയ കീപ്പർ തടയുകയും ചെയ്തു.

ഇരു ടീമുകളും അവസാനം വരെ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും കളി സമനിലയിൽ അവസാനിച്ചു. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. മേഘാലയക്ക് 2 മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ഉണ്ട്.

സന്തോഷ് ട്രോഫി; ആദ്യ പകുതിയിൽ കേരളത്തിന് ഒപ്പം നിന്ന് മേഘാലയ

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന കേരളത്തിന്റെ ഗ്രൂപ്പിലെ മൂന്നാം മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരളവും മേഘാലയയും ഒപ്പത്തിനൊപ്പം. ഇന്ന് ഒരു മാറ്റവുമായി ഇറങ്ങിയ കേരളത്തിന് പെട്ടെന്ന് തന്നെ ലീഡ് എടുക്കാനായി. 17ആം മിനുട്ടിൽ സഫ്നാദിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ‌. വലതു വിങ്ങിലൂടെ ഡ്രിബിൾ ചെയ്ത് കയറി ക്രോസ് നൽകിയ നിജോ ഗിൽബേർട് സഫ്നാദിനെ കണ്ടെത്തി. താറ്റൻ ഫസ്റ്റ് ടച്ച് ഫിനിഷിൽ കേരളത്തെ മുന്നിൽ എത്തിച്ചു.

ഇതിനു ശേഷം 28ആം മിനുട്ടിൽ സമാനമായ നീക്കത്തിൽ സോയൽ ജോഷിൽ വലർഹു വിങ്ങിൽ നിന്ന് വിക്നേഷിനെ കണ്ടെത്തുകയും വിക്നേഷ് ഗോൾ നേടുകയും ചെയ്തു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

പിന്നാലെ റാഷിദ് മധ്യനിരയിൽ നിന്ന് ഒരു ലോബ് പാസിലൂടെ നിജോ ഗിൽബേർടിനെ കണ്ടെത്തി. ഗോളി മാത്ര മുന്നിലിരിക്കെ നിജോ തൊടുത്ത് ഷോട്ട് പുറത്തേക്ക് പോയി. 39ആം മിനുട്ടിൽ മേഘാലയയുടെ ഒരു ഫ്രീകിക്ക് ഫുൾ ലെങ്ത് ഡൈവിലൂടെ മിഥുൻ തടഞ്ഞു. പക്ഷെ അധികം നീണ്ടു നിന്നില്ല കേരളത്തിന്റെ പ്രതിരോധം. നാല്പ്പതാം മിനുട്ടിൽ കൈൻസൈബോർ ഒരു ഹെഡറിലൂടെ മിഥുനെ കീഴ്പ്പെടുത്തി. സ്കോർ 1-1. കളി ഇതേ സ്കോറിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിൽ ലീഡ് തിരികെനേടി സെമി ഉറപ്പിക്കുക ആയിരിക്കും കേരളത്തിന്റെ ലക്ഷ്യം.

മേഘാലയക്ക് എതിരായ കേരളത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫിയിലെ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന കേരളം മേഘാലയക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇറങ്ങുന്ന മത്സരത്തിൽ ജിജോ ജോസഫ് ആണ് കേരളത്തെ നയിക്കുന്നത്. സന്തോഷ് ട്രോഫിയിൽ ഏറെ പരിചയ സമ്പത്തുള്ള മിഥുൻ വല കാക്കുന്നു. ഷഹീഫ്, അജയ് അലക്സ്, സഞ്ജു, സോയൽ എന്നിവരാണ് ഡിഫൻസിൽ. മധ്യനിരയിൽ ജിജോക്ക് ഒപ്പം ഐലീഗിന്റെ പരിചയ സമ്പത്തുള്ള അർജുൻ ജയരാജും റാഷിദും ഇറങ്ങുന്നു. ഒപ്പം നിജോ ഗിൽബേർടും ഉണ്ട്. അറ്റാക്കിൽ സഫ്നാദും വിഗ്നേഷും ആണുള്ളത്.സഫ്നാദ് കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്നു.

Lineup: Mithun, Muhammed Saheef, Sanju, Ajay Alex, Soyal Joshy, Jijo, Rashid, Arjun Jayarj, Nijo Gilbert, Safnad, Viknesh

സന്തോഷ് ട്രോഫി; രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായത്. ഇന്നലെ (20-04-2022) നടന്ന മത്സരത്തില്‍ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. പഞ്ചാബിന് വേണ്ടി തരുണ്‍ സ്ലാതിയ പകരക്കാരനായി എത്തി രണ്ട് ഗോള്‍ നേടി. അമര്‍പ്രീത്ത് സിങ്, പര്‍മ്ജിത്ത് സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

ആദ്യ പകുതി

ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ പ്രതിരോധത്തിലും മധ്യനിരയിലും രണ്ട് മാറ്റവും അറ്റാക്കിംങില്‍ ഒരു മാറ്റവുമായിയാണ് പഞ്ചാബ് രാജസ്ഥാനെതിരെ ഇറങ്ങിയത്. രാജസ്ഥാന്‍ നിരയിലും രണ്ട് മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മത്സരം ആരംഭിച്ച് 4 ാം മിനുട്ടില്‍ തന്നെ രാജസ്ഥാന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് പുറത്ത് നിന്ന് പഞ്ചാബ് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഉഗ്രന്‍ ഷോട്ട് പക്ഷെ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. പിന്നീട് അങ്ങോട്ട് ഉത്സാഹിച്ചു കളിച്ച പഞ്ചാബിനെ തേടി നിരവധി അവസരങ്ങളെത്തി. 9 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ജഷ്ദീപ് സിങ് രാജസ്ഥാന്‍ പ്രതിരോധ തരാങ്ങളുടെ മുകളിലൂടെ ഉയര്‍ത്തി നല്‍ക്കിയ പാസ് പഞ്ചാബ് താരം സ്വീകരിച്ച് ഗോളിനായി ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. 25 ാം മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. ബോക്‌സിന് തൊട്ടുമുമ്പില്‍ നിന്ന് ജഷ്ദീപ് അടിച്ച ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. 30 ാം മിനുട്ടില്‍ അടുത്ത അവസരം ഇത്തവണ അമര്‍പ്രിതിന്റെ അവസരമായിരുന്നു ബോക്‌സിന് മുമ്പില്‍ നിന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് അടിച്ച ഷോട്ട് വീണ്ടും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. 38 ാം മിനുട്ടില്‍ പഞ്ചാബ് ലീഡ് എടുത്തു. പ്രതിരോധ താരം ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍ക്കിയ പാസില്‍ നിന്ന് ലഭിച്ച അവസരം മന്‍വീര്‍ സിങ് അമര്‍പ്രിത്തിന് ഹെഡ് ചെയ്ത് നല്‍ക്കി. കിട്ടിയ അവസരം ഇടതുകാലുകൊണ്ട് അടിച്ച് അമര്‍പ്രീത്ത് ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പഞ്ചാബ് ആക്രമിച്ചു കളിച്ചു. 63 ാം മിനുട്ടില്‍ പഞ്ചാബ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ പഞ്ചാബ് താരം മന്‍വിര്‍ സിങിനെ ബോക്‌സില്‍ നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മധ്യനിരതാരം പര്‍മ്ജിത്ത് സിങ് ഗോളാക്കി മാറ്റുകയായിരുന്നു. 70 ാം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടി. രാജസ്ഥാന ലഭിച്ച കോര്‍ണര്‍ കിക്കില്‍ വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച അവസരം പകരക്കാരനായി എത്തിയ തരുണ്‍ സ്‌ളാതിയ ഗോളാക്കി മാറ്റി. തുടര്‍ന്നും ഗോളെന്ന് ഉറപ്പിച്ച നിരവിധി അവസരങ്ങള്‍ പഞ്ചാബിനെ തേടിയെത്തി. രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ ഗജ്‌രാജ് സിങ് രക്ഷകനായി. 81 ാം മിനുട്ടില്‍ ലീഡ് നാലാക്കി ഉയര്‍ത്തി. വലതു വിങ്ങില്‍ നിന്ന് ലഭിച്ച ലോങ് ത്രോ ബോക്‌സിലേക്ക് നാട്ടി നല്‍ക്കി. ബോക്‌സില്‍ നിലയുറപ്പിച്ചുരുന്നു തരുണ്‍ സ്ലാതിയ ചെസ്റ്റില്‍ ഇറക്കി പ്രതിരോധ താരങ്ങള്‍കിടയിലൂടെ ഉഗ്രന്‍ ഹാഫ് വോളി. സ്‌ളാതിയയുടെ രണ്ടാം ഗോള്‍.

സെമി ഉറപ്പിക്കാന്‍ കേരളം ഇറങ്ങുന്നു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും (20-04-2022). രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെയുമാണ് കേരളം തോല്‍പ്പിച്ചത്.

ചാമ്പ്യന്‍ഷിപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ബംഗാളിനെതിരെ നേടിയ മിന്നും വിജയം ടീമിന്റെ അത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. മേഘാലയക്കെതിരെ കൂടുതല്‍ താരങ്ങള്‍ അവസരം നല്‍ക്കാനും സാധ്യതയുണ്ട്.

എന്നാല്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മേഘാലയ ഇറങ്ങുന്നത്. ചെറിയ പാസുകളുമായി അധിവേഗം മുന്നോട്ട് നീങ്ങുന്ന ടിക്കി ടാക്ക സ്‌റ്റൈലിലാണ് മേഘാലയ കളിക്കുന്നത്. ഫിഗോ സിന്‍ഡായി എന്ന ഇടംകാലന്‍ വിങ്ങറാണ് ടീമിന്റെ മറ്റൊരു ശക്തി കേന്ദ്രം. മികച്ച ഡ്രിബിളിംങും കൃത്യതയാര്‍ന്ന ഷോട്ടും എതിര്‍ടീമിന്റെ പ്രതിരോധനിരക്കും ഗോള്‍ കീപ്പര്‍ക്കും പ്രയാസമുണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ ഫിഗോ സിന്‍ഡായി രണ്ട് ഗോള്‍ നേടിയിരുന്നു.

വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് രാസ്ഥാനെ നേരിടും. കളിച്ച രണ്ട് മത്സരവും തോറ്റ രാജസ്ഥാന്റെ സെമി പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ കേരളത്തോടും രണ്ടാം മത്സരത്തില്‍ മേഘാലയയോടും രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളിനോട് തോറ്റാണ് പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാകും രണ്ടാം മത്സരത്തിന് ഇറങ്ങുക. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാള്‍ പഞ്ചാബിനെ പാരാജയപ്പെടുത്തിയത്. ബംഗാള്‍ കേരളത്തോട് പരാജയപ്പെട്ടതും പഞ്ചാബിന് ഗുണമായി. കരുത്തുറ്റ പ്രതിരോധമാണ് പഞ്ചാബിന്റെ കരുത്ത്. പകരക്കാരനായി ഇറങ്ങിയ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്ത് ഷെയ്കിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

മണിപ്പൂരിനെ അട്ടിമറിച്ച് ഒഡീഷ്യ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂരിനെ അട്ടിമറിച്ച ഒഡീഷ്യ. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ്യ മണിപ്പൂരിനെ പരാജയപ്പെടുത്തിയത്. കാര്‍ത്തിക് ഹന്‍തലാണ് ഒഡീഷ്യക്കായി ഗോള്‍ നേടിയത്. ഒരു സമനിലയും ഒരു ജയവുമായി നാല് പോയിന്റുമായി ഒഡീഷ്യ ഒന്നാം സ്ഥാനത്തെത്തി. ഒരു ജയം സ്വന്തമാക്കി മൂന്ന് പോയിന്റുമായി മണിപ്പൂരാണ് ഗ്രൂപ്പില്‍ രണ്ടാമത്. സര്‍വീസസാണ് മൂന്നാമത്.

ആദ്യ പകുതി

ആദ്യ മത്സരത്തില്‍ കര്‍ണാടകയ്‌ക്കെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ പ്രധാന രണ്ട് മാറ്റങ്ങളുമായി ആണ് ഒഡീഷ്യ മണിപ്പൂരിനെതിരെ ഇറങ്ങിയത്. മുന്‍ മുംബൈ സിറ്റി താരം രാകേഷ് ഓറം സസ്‌പെന്‍ഷന് ശേഷം ഒഡീഷ്യന്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഒഡീഷ്യയുടെ ആക്രമണമാണ് കണ്ടത്. 12 ാം മിനുട്ടില്‍ ഒഡീഷ്യക്ക് ആദ്യ അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് നീട്ടിനല്‍ക്കിയ പന്ത് മണിപ്പൂര്‍ കീപ്പര്‍ ക്ലിയര്‍ ചെയ്യവേ വരുത്തി പിഴവില്‍ കാര്‍ത്തിക് ഹന്‍തലിന് ലഭിച്ചു. ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. 18 ാം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് ഒഡീഷ്യന്‍ മധ്യനിരതാരം ഫരീദ് എസ്.കെ. വലതു ഭാഗത്തേക്ക് കട്ട് ചെയ്ത് ബോക്‌സിലേക്ക് നല്‍ക്കിയ പാസ് ഒഡീഷ്യന്‍ താരങ്ങള്‍ക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 37 ാം മിനുട്ടില്‍ ഒഡീഷ്യ ലീഡെടുത്തു. മധ്യനിരയില്‍ നിന്ന് മണിപ്പൂരിന്റെ ഗോള്‍വല ലക്ഷ്യമാക്കി കുതിച്ച കാര്‍ത്തിക് ഹന്‍തല്‍ മണിപ്പൂര്‍ പ്രതിരോധ താരങ്ങളെ മറികടന്ന് ഉഗ്രന്‍ സോളോ ഗോള്‍ നേടുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മണിപ്പൂരിന് അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ബഡീപര്‍ മെയോണ്‍ ഗോളാക്കി മാറ്റിയെങ്കില്‍ ഓഫ്‌സൈഡ് വിളിച്ചു. 52 ാം മിനുട്ടില്‍ ബോളുമായി കുതിച്ച ഒഡീഷ്യന്‍ താരത്തെ ബോക്‌സിന് തൊട്ടു മുമ്പില്‍ നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. മത്സരത്തില്‍ ഉടനീളം ഒഡീഷ പന്ത് കൈവശം വച്ച് കളിച്ചു. 89 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ഒഡീഷ്യക്ക് ലഭിച്ച ഫ്രീകിക്ക് അദ്‌വിന്‍ തിര്‍ക്കി അതിമനോഹരമായി ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നിലായി നല്‍ക്കി. അര്‍പന്‍ ലാക്‌റ ഹെഡറിന് ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി പുറത്തേക്ക് പോയി. ഇരുടീമുകള്‍ക്കും രണ്ടാം പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.

സന്തോഷ് ട്രോഫി; സര്‍വീസസിന് ആദ്യ ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിന് ആദ്യ ജയം. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ള്‍ക്ക് ഗുജറാത്തിനെയാണ് സര്‍വീസസ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്. സര്‍വീസസിനായി നിഖില്‍ ശര്‍മ, കൃഷ്ണകണ്ഠ സിങ്, പിന്റു മഹാത എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ജയ്കനാനിയുടെ വകയാണ് ഗുജറാത്തിന്റെ ആശ്വാസ ഗോള്‍.

ആദ്യ പകുതി

ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെ ഇറക്കിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായി ആണ് സര്‍വീസസ് ഗുജറാത്തിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. 12 ാം മിനുട്ടില്‍ സര്‍വീസസിന് ആദ്യ അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് ടോങ് ബ്രം കൃഷ്ണമണ്ഠ സിങ് നല്‍ക്കിയ ക്രോസ് നിഖില്‍ ശര്‍മ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഗുജറാത്ത് ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. 16 ാം മിനുട്ടില്‍ സര്‍വീസസ് രണ്ടാം അവസരമെത്തി. ഇടതു വിങ്ങില്‍ നിന്ന് മലയാളി താരം സുനില്‍ നല്‍കിയ ക്രോസില്‍ വിവേക് കുമാര്‍ ഹെഡിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 20 ാം മിനുട്ടില്‍ ഗുജറാത്ത് ലീഡെടുത്തു. വലത് വിങ്ങില്‍ നിന്ന് പ്രണവ് രാമചന്ദ്ര കന്‍സെ സര്‍വീസസ് പ്രതിരോധ താരത്തെ മറികടന്ന് ഫസ്റ്റ് ബോക്‌സിലേക്ക് നല്‍ക്കിയ പാസില്‍ ജയ്കനാനി ഗോളാക്കി മാറ്റി. 29 ാം മിനുട്ടില്‍ സര്‍വീസസിന് അവസരം ലഭിച്ചു. ബോക്‌സിന് പുറത്ത് നിന്ന് മലയാളി താരം അമല്‍ ദാസിന്റെ ലോങ് റൈങ്ജ് ഗുജറാത്തിന്റെ മലയാളി ഗോള്‍ കീപ്പര്‍ അജ്മല്‍ മനോഹരമായി തട്ടി അകറ്റി. തുടര്‍ന്ന് വന്ന റിട്ടേണ്‍ ബോള്‍ കൃഷ്ണകണ്ഠക്ക് ലഭിച്ചെങ്കിലും ഓഫ്‌സൈഡ് ആയി. 37 ാം മിനുട്ടില്‍ ഗുജറാത്ത് താരം പ്രണവ് സര്‍വീസസ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും പ്രതിരോധ താരം രക്ഷപ്പെടുത്തി. 39 ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് സര്‍വീസസിന് അവസരം ലഭിച്ചു. മലയാളി താരം അമല്‍ ദാസ് ഉയര്‍ന്നു ചാടി ഹെഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ ബോള്‍ പുറത്തേക്ക് പോയി. 43 ാം മിനുട്ടില്‍ സര്‍വീസസിന് ലഭിച്ച അവസരം ഗുജറാത്തിന്റെ മലയാളി ഗോള്‍ കീപ്പര്‍ അജ്മല്‍ ഇരട്ട സേവില്‍ സര്‍വീസസിന്റെ ഗോളവസരങ്ങള്‍ നഷ്ടമായി. 45 ാം മിനുട്ടില്‍ സര്‍വീസസ് സമനില പിടിച്ചു. വലതു വിങ്ങിലൂടെ മുന്നേറ്റം നടത്തി റൊണാള്‍ഡോ ബോക്‌സിലേക്ക് നല്‍ക്കി പാസ് ഗുജറാത്ത് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു നിഖില്‍ ശര്‍മക്ക് ലഭിച്ച്. നിഖില്‍ അനായാസം ഗോളാക്കി മാറ്റി.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ സര്‍വീസസിന്റെ ആക്രമണമാണ് കണ്ടത്. തുടരെ ഗുജറാത്ത് ബോക്‌സിലേക്ക് ആക്രമണം നടത്തിയ സര്‍വീസസ് 49 ാം മിനുട്ടില്‍ ലീഡെടുത്തു. വിവേക് കുമാര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചപന്ത് ഗുജറാത്ത് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി കൃഷ്ണകണ്ഠ സിങിന് ലഭിച്ചു. ഗോളാക്കി മാറ്റി. 85 ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് കൃഷ്ണകണ്ഠ സിങ് നല്‍ക്കിയ പാസില്‍ പിന്റു മഹാതയുടെ ഹെഡറിലൂടയായിരുന്നു ഗോള്‍. ഐ.ലീഗില്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബഗാനും എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് പിന്റു മഹാത.

ഗുജറാത്ത് ഇന്ന് ഇറങ്ങും. എതിരാളി നിലവിലെ ചാമ്പ്യന്‍മാരായ സർവീസസ്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം ദിനമായ ഇന്ന് (19-04-2022) രണ്ട് മത്സരങ്ങള്‍. വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് ഗുജറാത്തിനെ നേരിടും. ആദ്യ മത്സരത്തില്‍ മണിപ്പൂരിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ സര്‍വീസസിന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിന്റെ പോരായ്മയും പ്രതിരോധത്തിലെ ചെറിയ പിഴവുകളുമാണ്ടീമിനെ തോല്‍വിയിലേക്ക് എത്തിച്ചത്. ഗുജറാത്തിന് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗുജറാത്ത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത നേടുന്നത്. വെസ്റ്റ് സോണ്‍ യോഗ്യത മത്സരത്തില്‍ കരുത്തരായ ഗോവയെ പിന്തള്ളിയാണ് ഗുജറാത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം. ഗ്രൂപ്പില്‍ ദാമന്‍ദിയുവിനോട് വിജയിക്കുകയും ദാദ്രാനഗര്‍ ഹവേലിക്കെതിരെ സമനില വഴങ്ങുകയും ചെയ്തു. കര്‍ണാടക, ഒഡീഷ്യ, മണിപ്പൂര്‍, സര്‍വീസസ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ നിന്ന് യോഗ്യത നേടണമെങ്കില്‍ വിജയം അനിവാര്യമാണ്.

8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മണിപ്പൂര്‍ ഒഡീഷ്യയെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് മണിപ്പൂര്‍ ഒഡീഷ്യയെ നേരിടുന്നു. രണ്ടാം വിജയം സ്വന്തമാക്കി സെമി യോഗ്യത എളുപ്പമാക്കുകയാകും മണിപ്പൂരിന്റെ ലക്ഷ്യം. നിലവില്‍ ഒരു മത്സരം വിജയിച്ച മണിപ്പൂരാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എന്നാല്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം സമനില പിടച്ച കരുത്തിലാണ് ഒഡീഷ്യ ശക്തരായ മണിപ്പൂരിനെ നേരിടുന്നത്. കര്‍ണാകയ്‌ക്കെതിരെ ഒഡീഷ്യ ആദ്യം ലിഡ് എടുത്തെങ്കിലും ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ വഴിങ്ങിയിരുന്നു. രണ്ട് വിങ്ങിലൂടെയുള്ള അറ്റാക്കിങ് ആണ് ടീമിന്റെ ശക്തി. എന്നാല്‍ പ്രതിരോധനിരയിലെ പാളിച്ചകള്‍ ഗോള്‍ വഴങ്ങാന്‍ കാരണമാകുന്നുണ്ട്. ഇരുടീമുകളുടെയും ശക്തി അറ്റാക്കിംങ് ആയതുകൊണ്ട് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം.

അവസാന നിമിഷങ്ങളിൽ കത്തിക്കയറി കേരളം, ബംഗാളിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്തു

75 മത് സന്തോഷ് ട്രോഫിയിൽ കരുത്തരുടെ പോരാട്ടത്തിൽ വെസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കരുത്ത് കാട്ടി കേരളം. മലപ്പുറത്ത് തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആദ്യ പകുതിയിൽ നന്നായി കളിച്ച കേരളം സമാനമായി തന്നെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരളത്തിനു ലഭിച്ച അവസരം പക്ഷെ ബംഗാൾ ഗോൾ കീപ്പർ രക്ഷിച്ചു. ഇതിനു ഇടയിൽ ബംഗാൾ ഗോൾ കീപ്പർക്കു പരിക്കും ഏറ്റു എങ്കിലും ബംഗാൾ ഗോൾ കീപ്പർ പന്ത് വലയിൽ കടക്കാൻ സമ്മതിച്ചില്ല. മറുപുറത്ത് ബംഗാൾ നടത്തിയ ശ്രമം രക്ഷിക്കുന്നതിന് കേരള ഗോൾ കീപ്പർ മിഥുനിനും ചെറിയ പരിക്ക് ഏറ്റെങ്കിലും ഗോൾ വഴങ്ങാൻ കേരള താരം അനുവദിച്ചില്ല.


ഒപ്പത്തിനു ഒപ്പം തന്നെ പോയ മത്സരത്തിൽ പലപ്പോഴും ഇരു ടീമുകളും അവസരങ്ങൾ തുറന്നു. കാണികളുടെ നിറഞ്ഞ പിന്തുണയോടെ കളിച്ച കേരള താരങ്ങളിൽ ആത്‍മവിശ്വാസം പ്രകടനം ആയിരുന്നു. 85 മത്തെ മിനിറ്റിൽ കേരളം കാത്തിരുന്ന ഗോൾ പിറന്നു. അതിമനോഹരമായ ടീം ഗോൾ ആയിരുന്നു ഇത്. പ്രതിരോധത്തിൽ നിന്നു കളി മെനഞ്ഞു കേരളം. ഒടുവിൽ മികച്ച ഓട്ടവും ആയി ബോക്‌സിൽ എത്തിയ ക്യാപ്റ്റൻ ജിജോ ജോസഫ്‌ പന്ത് മറിച്ചു നൽകിയപ്പോൾ പകരക്കാനായി ഇറങ്ങിയ നൗഫൽ ഗോൾ നേടുക ആയി. ഇഞ്ച്വറി സമയത്ത് ബംഗാളിന് ലഭിച്ച ഫ്രീകിക്കിൽ നിന്നു ബംഗാൾ താരം ഉതിർത്ത ഷോട്ട് അവിശ്വസനീയം ആയി ആണ് കേരള ഗോൾ കീപ്പർ മിഥുൻ രക്ഷിച്ചത്. തൊട്ടു അടുത്ത മിനിറ്റിൽ തന്നെ കേരളം രണ്ടാം ഗോൾ നേടി. പ്രത്യാക്രമണത്തിൽ ബംഗാൾ താരത്തിൽ നിന്നു ബോൾ പിടിച്ചെടുത്ത കേരളം ജെസിനിലൂടെ ഗോൾ കണ്ടത്തുക ആയിരുന്നു. ജിജോയുടെ മികച്ച പാസിൽ നിന്നു ആയിരുന്നു ഈ ഗോളും പിറന്നത്. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം നിലവിൽ ഗ്രൂപ്പിൽ ഒന്നാമത് ആണ്.

മികച്ചു നിന്നു കേരളം, ആദ്യ പകുതിയിൽ പക്ഷെ ഗോളുകൾ പിറന്നില്ല

75 മത് സന്തോഷ്‌ ട്രോഫിയിൽ കരുത്തരായ വെസ്റ്റ് ബംഗാളിന് എതിരെ ആദ്യ പകുതിയിൽ മികവ് കാണിച്ചു കേരളം. എന്നാൽ ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ കണ്ടത്താൻ ആയില്ല. മധ്യനിരയിൽ ഇരു ടീമുകളും തമ്മിൽ കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ പലപ്പോഴും മുൻതൂക്കം കേരളത്തിനു ആയിരുന്നു. എന്നാൽ ഗോൾ അടിക്കാനായുള്ള മികച്ച അവസരം ഉണ്ടാക്കി എടുക്കാൻ കേരളത്തിനു ആയില്ല.

പലപ്പോഴും ലോങ് റേഞ്ച് ഷോട്ടുകളിലൂടെ ഗോൾ നേടാനുള്ള ക്യാപ്റ്റൻ ജിജോ ജോസഫും വിഗ്നേഷും അടക്കമുള്ളവരുടെ ശ്രമങ്ങൾ ലക്ഷ്യത്തിലേക്കെ പോയില്ല. ഇടക്ക് അർജുൻ ജയരാജ് എടുത്ത ഫ്രീകിക്ക് ബംഗാൾ ബോക്‌സിൽ അപകടം വിതച്ചു എങ്കിലും ഗോൾ നേടാൻ കേരളത്തിനു ആയില്ല. ഇടക്ക് മികച്ച ത്രൂ ബോൾ നൽകാനുള്ള സോയൽ ജോഷിയുടെ ശ്രമം ബംഗാൾ പ്രതിരോധവും തടഞ്ഞു. മറു പുറത്ത് ശുബം ബോവ്ശിക്കിന്റെ വേഗത കേരളത്തിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഫർദിൻ അലി മുല്ലയും ബംഗാളിനു ആയി അവസരങ്ങൾ ഉണ്ടാക്കി.

മാറ്റവും ആയി കേരളം സന്തോഷ് ട്രോഫിയിൽ ബംഗാളിനെ നേരിടുന്ന കേരള ടീമിനെ അറിയാം

സന്തോഷ് ട്രോഫിയിൽ കരുത്തരായ ബംഗാളിനെ നേരിടാൻ മാറ്റങ്ങളും ആയി കേരളം. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനു എതിരെ വമ്പൻ ജയം നേടിയ കേരളം പഞ്ചാബിലെ വീഴ്ത്തി വരുന്ന വെസ്റ്റ് ബംഗാളിനെ നേരിടുമ്പോൾ സഫ്നാദിന് പകരം മുന്നേറ്റത്തിൽ ബംഗളൂരു എഫ്.സി താരം ശിഖിലിനെ ആണ് കളത്തിൽ ഇറക്കുന്നത്.

ക്യാപ്റ്റൻ ജിജോ ജോസഫ് നയിക്കുന്ന ടീമിൽ പ്രതിരോധത്തിൽ അജയ് അലക്‌സ്, ശഹീഫ്, സഞ്ജു, സോയൽ ജോഷി എന്നിവർ അണിനിരക്കുമ്പോൾ ഗോൾ വലക്ക് മുന്നിൽ മിഥുൻ വി തന്നെയാണ്. മധ്യനിരയിൽ ജിജോവിനു ഒപ്പം മുഹമ്മദ് റാഷിദ്, അർജുൻ ജയരാജ്, നിജോ ഗിൽബർട്ട് എന്നിവർ അണിനിരക്കും. മുന്നേറ്റത്തിൽ ഇത്തവണ വിഗ്നേഷിന് ശിഖിൽ ആവും കൂട്ട് ആവുക. അതേസമയം ക്യാപ്റ്റൻ മോന്തോഷ്‌ ചാക്താർ നയിക്കുന്ന ബംഗാൾ ടീമും മികച്ച ടീമിനെ തന്നെയാണ് കളത്തിൽ ഇറക്കുന്നത്.

മേഘാലയക്ക് വിജയ തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ മേഘാലയക്ക് വിജയതുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രാജസ്ഥാനെയാണ് മേഘാലയ തോല്‍പ്പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി ഒരു ഗോള്‍ നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

ആദ്യ പകുതി

കേരളത്തിനെതിരായ ആദ്യ മത്സരത്തിലിറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായിയാണ് രാജസ്ഥാന്‍ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. രണ്ടാം മിനുട്ടില്‍ തന്നെ രാജസ്ഥാന്‍ ലീഡ് എടുത്തു. പകരക്കാരനായി ഇറങ്ങിയ ത്രിലോക്ക് ലോഹര്‍ എറിഞ്ഞ ലോങ് ത്രോ രാജസ്ഥാന്‍ സ്‌ട്രൈക്കര്‍ യുവരാജ് സിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നുകളിച്ച മേഘാലയക്ക് 4 ാം മിനുട്ടില്‍ ആദ്യ അവസരമെത്തി. വലതു വിങ്ങില്‍ നിന്ന് നല്‍ക്കിയ ക്രോസ് ഫിഗോ സിന്‍ഡായ് ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 10 ാം മിനുട്ടില്‍ രാജസ്ഥാന് ബോക്‌സിന് പുറത്തു നിന്ന് ഫ്രീകിക്ക് ലഭിച്ചു. അല്‍താഫ് എടുത്ത് ഫ്രികിക്ക് മേഘാലയന്‍ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. 23 ാം മിനുട്ടില്‍ വീണ്ടും രാജസ്ഥാന് അവസരം ലഭിച്ചു. ഇടതു വിങ്ങിലൂടെ ബോക്‌സിലേക്ക് മുന്നേറി ഹിമന്‍ഷു നല്‍ക്കിയ പാസ് ബോക്‌സിന്‍ നിലയുറപ്പിച്ചിരുന്നു ഗൗതം ബിസ്സ ഒരു പ്രതിരോധ താരത്തെ മറികടന്ന് അടിച്ചെങ്കിലും മേഘാലയന്‍ ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടി അകറ്റി. 25 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ഫിഗോ സിന്‍ഡായിയുടെ ഇടംകാലന്‍ മഴവില്‍ ഗോളിലൂടെ മേഘാലയ സമനില പിടിച്ചു. ബോക്‌സിന് പുറത്തു നിന്ന് ഇടതു കാലുകൊണ്ട് പോസ്റ്റിന്റെ കോര്‍ണറിലേക്ക് മനോഹരമായി അടിച്ചു ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്നും മേഘാലയക്ക് നിരവധി അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 39 ാം മിനുട്ടില്‍ മേഘാലയ ലീഡെടുത്തു. പകരക്കാരനായി എത്തിയ ഷാനോ ടാരിങ്ക് ബോക്‌സിലേക്ക് നീട്ടി നല്‍ക്കിയ പാസില്‍ നിന്ന് ലഭിച്ച പന്ത് ഫിഗോ സിന്‍ഡായി അനായാസം സെകന്റ് പോസ്റ്റിലേക്ക് അടിച്ചിടുകയായിരുന്നു. സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ഗോള്‍.

രണ്ടാം പകുതി

56 ാം മിനുട്ടില്‍ രാജസ്ഥാന്‍ സമനില പിടിച്ചു. മേഘാലയന്‍ മധ്യനിരയില്‍ വരുത്തിയ പിഴവില്‍ നിന്ന് വീണു കിട്ടിയ അവസരം ഗൗതം ബിസ്സ ബോക്‌സിന് പുറത്തു നിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. ഗോള്‍കീപ്പര്‍ തട്ടിഅകറ്റിയെങ്കിലും ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ഗോളാക്കി മാറ്റുകയായിരുന്നു. 61 ാം മിനുട്ടില്‍ മേഘാലയന്‍ താരം ഫിഗോ സിന്‍ഡായിക്ക് ഹാഡ്രിക്ക് നേടാന്‍ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. 62 ാം മിനുട്ടില്‍ പകരക്കാരനായി അത്തിയ മേഘാലയന്‍ താരം സ്റ്റീഫന്‍സണ്‍ പെലെയെ ബോക്‌സിനകത്തു നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി അനായാസം ഗോളാക്കി മാറ്റി.

Exit mobile version