കേരളം ഏഴാം സ്വർഗ്ഗത്തിലേറി സന്തോഷ് ട്രോഫി ഫൈനലിൽ!! ജെസിന്റെ ഫൈവ് സ്റ്റാർ പ്രകടനത്തിൽ കർണാടക തകർന്നടിഞ്ഞു

സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ. കർണാടകയെ അയല്പക്കാർ എന്നുള്ള ദയ പോലും കാണിക്കാതെ തകർത്തെറിഞ്ഞ് കൊണ്ടാണ് കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സബ്ബായി എത്തി അഞ്ചു ഗോളുകൾ നേടിയ ജെസിന്റെ മികവിൽ 7-3 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്‌

കളി കേരളത്തിന്റെ കയ്യിൽ നിന്ന് അകലുകയാണെന്ന് തോന്നിയപ്പോൾ ബിനോ ജോർജ്ജ് നടത്തിയ ജെസിന്റെ സബ്സ്റ്റിട്യൂഷൻ ആണ് കളിയുടെ ഗതി മാറ്റിയത്.

ഇന്ന് പയ്യനാടിൽ നിറഞ്ഞ് നിന്ന സ്റ്റേഡിയത്തിൽ കേരളം ആണ് മികച്ച രീതിയിൽ തുടങ്ങിയത്. തുടർ ആക്രമണങ്ങൾ കേരളം നടത്തിക്കൊണ്ടേ ഇരുന്നു. കേരളത്തിന്റെ അറ്റാക്കുകളാലും സെറ്റ് പീസുകളാലും കർണാടക പെനാൾട്ടി ബോക്സ് തിരക്കിലായെങ്കിലും ഗോൾ ഒന്നും പിറന്നില്ല. കെവിൻ കോശിയുടെ നല്ല സേവുകൾ കളി ഗോൾ രഹിതമായി നിർത്തി. വിഗ്നേഷിന്റെ ഒരു ഷോട്ടിൽ നിന്ന് നല്ല സേവ് തന്നെ നടത്തേണ്ടി വന്നു കെവിന് കളി ഗോൾ രഹിതമായി നിർത്താൻ.Picsart 22 04 28 21 03 34 255

കേരളത്തിന്റെ ആധിപത്യം നടക്കുന്നതിന് ഇടയിലാണ് മൊത്തം സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് കർണാകട ഗോൾ നേടി. 25ആം മിനുട്ടിൽ സുധീർ ആണ് പന്ത് വലയിൽ എത്തിച്ചത്. സൊലൈമലിയുടെ ഇടത് വിങ്ങിലൂടെയുള്ള കുതിപ്പിന് ശേഷം നൽകിയ ക്രോസ് ബാക്ക് പോസ്റ്റിൽ ഓടിയെത്തിയ സുധീർ ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ഗോൾ പിറന്നതിന് പിന്നാലെ ബിനോ ജോർജ്ജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിൽ എത്തിച്ചു. ബിനോയുടെ തീരുമാനം തെറ്റിയില്ല. 35ആം മിനുട്ടിൽ ജെസിന്റെ ഫിനിഷ്. ഗോൾ ലൈൻ വിട്ട് വന്ന കെവിനു മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു ജെസിൻ വല കണ്ടെത്തിയത്‌.

42ആം മിനുട്ടിൽ ജെസിൻ തന്നെ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ഫിനിഷിങ് ടച്ച് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരളം 2-1ന് മുന്നിൽ. അവിടെയും തീർന്നില്ല 45ആം മിനുട്ടിൽ താരം ഹാട്രിക്കും തികച്ചു. ബിനോയുടെ അത്ഭുത നീക്കം. ജെസിന്റെ അത്ഭുത പ്രകടനം. പിന്നാലെ ഷിഗിലും കൂടെ ഗോൾ നേടിയതോടെ കേരളം ആദ്യ പകുതിയിൽ തന്നെ 4-1ന് മുന്നിൽ.

രണ്ടാം പകുതിയിൽ കർണാടക വല നിറയാൻ തുടങ്ങി. തുടക്കത്തിൽ കമലേഷിന്റെ ഒരു ലോങ് റേഞ്ചർ കർണാടകയ്ക്ക് രണ്ടാം ഗോൾ നൽകി എങ്കിലും പിന്നാലെ ജെസിൻ വിളയാട്ട് തുടർന്നു. 56ആം മിനുട്ടിൽ മൈതാന മധ്യത്ത് നിന്ന് തുടങ്ങിയ കുതിപ്പ് തന്റെ നാലാം ഗോളിലാണ് ജെസി അവസാനിപ്പിച്ചത്. സ്കോർ 5-2.

61ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ കേരളത്തിന്റെ ആറാം ഗോൾ. കർണാടക ഇതിനു ശേഷം ഒരു ഗോൾ കൂടെ മടക്കി കളി 6-3 എന്നാക്കി. കർണകയ്ക്ക് അതിലും ആശ്വാസം കണ്ടെത്താൻ ജെസിൻ അനുവദിച്ചില്ല. ജെസിന്റെ അഞ്ചാം ഗോൾ വന്നു. കേരളത്തിന്റെ ഏഴാം ഗോൾ. സ്കോർ 7-3. ഫൈനലിലേക്ക് കേരളം തല ഉയർത്തി തന്നെ മാർച്ച് ചെയ്തു.

ഫൈനലിൽ വെസ്റ്റ് ബംഗാളോ മണിപ്പൂരോ ആകും കേരളത്തിന്റെ എതിരാളികൾ.

ആദ്യ പകുതിയിൽ സൂപ്പർ സബ്ബിറക്കി ബിനോയുടെ മാസ്റ്റർ ക്ലാസ്, പിന്നാലെ ജെസിന്റെ ഹാട്രിക്ക്!! കേരളം ബഹുദൂരം മുന്നിൽ

സന്തോഷ് ട്രോഫി സെമി ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളം കർണാടകക്ക് എതിരെ 4-1ന് മുന്നിൽ. കളി കേരളത്തിന്റെ കയ്യിൽ നിന്ന് അകലുകയാണെന്ന് തോന്നിയപ്പോൾ ബിനോ ജോർജ്ജ് നടത്തിയ സബ്സ്റ്റിട്യൂഷൻ ആണ് കളിയുടെ ഗതി മാറ്റിയത്.

ഇന്ന് പയ്യനാടിൽ നിറഞ്ഞ് നിന്ന സ്റ്റേഡിയത്തിൽ കേരളം ആണ് മികച്ച രീതിയിൽ തുടങ്ങിയത്. തുടർ ആക്രമണങ്ങൾ കേരളം നടത്തിക്കൊണ്ടേ ഇരുന്നു. കേരളത്തിന്റെ അറ്റാക്കുകളാലും സെറ്റ് പീസുകളാലും കർണാടക പെനാൾട്ടി ബോക്സ് തിരക്കിലായെങ്കിലും ഗോൾ ഒന്നും പിറന്നില്ല. കെവിൻ കോശിയുടെ നല്ല സേവുകൾ കളി ഗോൾ രഹിതമായി നിർത്തി. വിഗ്നേഷിന്റെ ഒരു ഷോട്ടിൽ നിന്ന് നല്ല സേവ് തന്നെ നടത്തേണ്ടി വന്നു കെവിന് കളി ഗോൾ രഹിതമായി നിർത്താൻ.

കേരളത്തിന്റെ ആധിപത്യം നടക്കുന്നതിന് ഇടയിലാണ് മൊത്തം സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് കർണാകട ഗോൾ നേടി. 25ആം മിനുട്ടിൽ സുധീർ ആണ് പന്ത് വലയിൽ എത്തിച്ചത്. സൊലൈമലിയുടെ ഇടത് വിങ്ങിലൂടെയുള്ള കുതിപ്പിന് ശേഷം നൽകിയ ക്രോസ് ബാക്ക് പോസ്റ്റിൽ ഓടിയെത്തിയ സുധീർ ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ഗോൾ പിറന്നതിന് പിന്നാലെ ബിനോ ജോർജ്ജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിൽ എത്തിച്ചു. ബിനോയുടെ തീരുമാനം തെറ്റിയില്ല. 35ആം മിനുട്ടിൽ ജെസിന്റെ ഫിനിഷ്. ഗോൾ ലൈൻ വിട്ട് വന്ന കെവിനു മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു ജെസിൻ വല കണ്ടെത്തിയത്‌.

42ആം മിനുട്ടിൽ ജെസിൻ തന്നെ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ഫിനിഷിങ് ടച്ച് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരളം 2-1ന് മുന്നിൽ. അവിടെയും തീർന്നില്ല 45ആം മിനുട്ടിൽ താരം ഹാട്രിക്കും തികച്ചു. ബിനോയുടെ അത്ഭുത നീക്കം. ജെസിന്റെ അത്ഭുത പ്രകടനം. പിന്നാലെ ഷിഗിലും കൂടെ ഗോൾ നേടിയതോടെ കേരളം ആദ്യ പകുതിയിൽ തന്നെ 4-1ന് മുന്നിൽ.

രണ്ടാം പകുതിയിൽ വിജയം ഉറപ്പാക്കി കലാശ പോരാട്ടത്തിലേക്ക് കടക്കുക ആകും കേരളത്തിന്റെ ലക്ഷ്യം

ഫൈനൽ ഉറപ്പിക്കാൻ ഒരു മാറ്റവുമായി കേരളം, കർണാടകക്ക് എതിരായ കേരളത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫിയിലെ സെമി ഫൈനൽ മത്സരത്തിന് ഇറങ്ങുന്ന കേരളം കർണാടകക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇറങ്ങുന്ന മത്സരത്തിൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റം ഉണ്ട്. നിജോ ഗിൽബേർട് ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തി. പകരം സൽമാൻ ബെഞ്ചിലേക്ക് മാറി. പരിക്ക് മാറിയ മിഥുൻ ഗോൾ വലക്ക് മുന്നിൽ ഇറങ്ങുന്നുണ്ട്.

ജിജോ ജോസഫ് ആണ് കേരളത്തെ ഇന്നും നയിക്കുന്നത്. ഷഹീഫ്, അജയ് അലക്സ്, സഞ്ജു, സോയൽ എന്നിവരാണ് ഡിഫൻസിൽ. മധ്യനിരയിൽ ജിജോക്ക് ഒപ്പം ഐലീഗിന്റെ പരിചയ സമ്പത്തുള്ള അർജുൻ ജയരാജും റാഷിദും ഇറങ്ങുന്നു. ബെംഗളൂരു എഫ് സിയുടെ ഷിഗിലും ഉണ്ട്. അറ്റാക്കിൽ വിഗ്നേഷും ഇറങ്ങുന്നു

Lineup: Mithun, Muhammed Saheef, Sanju, Ajay Alex, Soyal Joshy, Jijo, Rashid, Arjun Jayaraj, Nijo Gilbert, Shigil, Viknesh

ഇന്ന് അയല്‍ക്കാര് തമ്മിലുള്ള പോരാട്ടം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് (28-04-2022) അയല്‍കാര്‍ തമ്മിലുള്ള പോരാട്ടം. ഇന്ന് 8.30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരായ കേരളം അയല്‍ സംസ്ഥാനമായ കര്‍ണാടകയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ബംഗാളും പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്ന് ജയവും ഒരു സമനിലയുമായി തോല്‍വി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ആണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് മത്സരത്തില്‍ രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, പഞ്ചാബ് എന്നീ ടീമുകളെയാണ് കേരളം തോല്‍പ്പിച്ചത്. മേഘാലയയോട് സമനില വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ആണ് കര്‍ണാടക സെമിക്ക് യോഗ്യത നേടിയത്. പരിശീലകന്‍ അടക്കം അഞ്ച് മലയാളി താരങ്ങള്‍ കര്‍ണാടക ടീമിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.

മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ വളരെ മികച്ച രീതിയില്‍ പോകുന്നു. ഇത് അയല്‍കാരും നാട്ടുകാരും തമ്മിലുള്ള പോരാട്ടം അല്ല. വിജയത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന്, അവസാന നിമിഷം വരെ പോരാടുമെന്ന് മലയാളിയായ കര്‍ണാടകന്‍ പരിശീലകന്‍ ബിബി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ടീമില്‍ ആര്‍ക്കും പരിക്കില്ല ടീം പൂര്‍ണഫിറ്റാണ്. കേരള ടീം മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. അര്‍ജുന്‍ ജയരാജും ക്യാപ്റ്റന്‍ ജിജോ ജോസഫും മികച്ച താരങ്ങളാണ്. കേരള പരിശീലകന്‍ ബിനോ ജോര്‍ജ്ജുമായി വളരെ അടുത്ത സൗഹൃതമാണ് ഉള്ളെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മത്സരം കാണാന്‍ ഇത്രയും അധികം കാണികള്‍ വരുന്നതില്‍ സന്തോഷമുണ്ട് സ്വന്തം കൂട്ടുകാര്‍ക്കെതിരെ കളിക്കാനായതില്‍ ടീമിലെ മലയാളി താരങ്ങളും ആവേശത്തിലാണ്. കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്തുനിന്ന് ടീമിന് വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ മത്സരങ്ങളും ഫൈനല്‍ പോലെയാണ് കാണുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ കളിക്കാന്‍ സാധിക്കുക എന്നത് തന്നെ വലിയ പ്ലസ് പോയിന്റാണ്. മികച്ച രീതിയില്‍ തന്നെ കളിക്കുക എന്നതാണ് ലക്ഷ്യം എന്ന് കേരളാ ടീം പരിശീലകന്‍ ബിനോ ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടീമില്‍ ആര്‍ക്കും പരിക്കില്ല. നാല് ദിവസം ലഭിച്ച റെസ്റ്റ് ഗുണമായി. ചെറിയ പരിക്ക് ഉണ്ടായിരുന്ന താരങ്ങള്‍പോലും പൂര്‍ണഫിറ്റായി. ഇത്രയും അധികം വരുന്ന ആരാധകര്‍ക്കുമുന്നില്‍ കളിക്കുന്നത് യുവ താരങ്ങളില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ടാക്കി. അത് സെമിയില്‍ മറികടക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മികച്ച ടീമാണ്. ഒരുമിച്ച് ഒരു ടീമില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ കര്‍ണാടകന്‍ ടീമിലുണ്ട് അത് ടീമിന് ഗുണമാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സെമിയില്‍ എത്തിയത് തന്നെ വലിയ കാര്യമാണ്. വെസ്റ്റ് ബംഗാള്‍ മികച്ച ടീമാണ് അതുകൊണ്ട് തന്നെ സെമിഫൈനല്‍ കടുപ്പമേറിയത് ആകും. മത്സരത്തില്‍ സമ്മര്‍ദം ഉഴിവാക്കണം. തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനാകും ശ്രമിക്കുക എന്ന് മണിപ്പൂര്‍ പരിശീലകന്‍ ഗിഫ്റ്റ് റായ്ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ മിനുട്ടില്‍ ഗോള്‍വഴങ്ങിയാല്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ല അത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ വീക്‌നെസ് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിലെ കാലാവസ്ഥ തുടക്കത്തില്‍ ടീമിന് ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ ടീം അതുമായി പൊരുത്തപ്പെട്ടു. സെമി ഫൈനല്‍ രാത്രിയില്‍ ആയത് ടീമിന് ഗുണമാകും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മണിപ്പൂരിന്റെ മത്സരം കണ്ടു. അവര്‍മികച്ച ടീമാണ്. ഫൈനലിലേക്ക് എത്താനാണ് ടീം ശ്രമിക്കുക എന്ന് വെസ്റ്റ് ബംഗാള്‍ പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. നേര്‍ത്ത് ഈസ്റ്റ് നിലവില്‍ ഇന്ത്യയുടെ പവര്‍ഹൗസാണ്. അവിടെ മികച്ച താരങ്ങളുണ്ട്. കേരളവും ബംഗാളും ഫൈനല്‍ വരാനാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സന്തോഷ് ട്രോഫി സെമി ഫൈനലിനും ഫൈനലിനും ടിക്കറ്റ് വില കൂടും

സന്തോഷ് ട്രോഫി സെമിക്കും ഫൈനലിനും ടിക്കറ്റ് വില വര്‍ദ്ധനവ് ഉണ്ടാകും. സെമിക്ക് 100 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും.

ഒഫ്ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന മത്സരദിവസം 4.30 ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓഫ്ലൈന്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വിതരണം ഇന്ന് (26-04-2022) ആരംഭിക്കും. https://santoshtrophy.com/ എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. വൈകീട്ട് 3 മണിയോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. ഈ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാം.

മത്സരം കാണാനെത്തുന്നവര്‍ 7.30 ന് മുമ്പായി സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കുന്നതാണ്.

സന്തോഷ് ട്രോഫി സെമി ഫൈനലുകളുടെ സമയത്തിൽ മാറ്റം, പെരുന്നാളായതിനാൽ ഫൈനൽ തീയതി മാറ്റാനും ആലോചന

ഏപ്രിൽ 28നും ഏപ്രിൽ 29നുമായി നടക്കുന്ന സന്തോഷ് ട്രോഫി സെമി ഫൈനലുകളുടെ കിക്കോഫ് സമയം മാറ്റി. ഇതുവരെ രാത്രി മത്സരങ്ങൾ 8 മണിക്ക് ആയിരുന്നു നടന്നത് എങ്കിൽ സെമു ഫൈനൽ മത്സരങ്ങൾ 8.30നാകും ആരംഭിക്കുക. മെയ് 2ന് നടക്കുന്ന ഫൈനൽ മത്സരം മാറ്റാൻ സംഘാടക സമിതി എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടിട്ടും ഉണ്ട്. പെരുന്നാൽ ആയതിനാൽ മത്സരം മെയ് 2ൽ നിന്ന് മെയ് 3ലേക്ക് മാറ്റണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഈ തീരുമാനം അംഗീകരിക്കാനുള്ള സാധ്യതകൾ കുറവാണ്. വലിയ ആഘോഷമായ പെരുന്നാളിന്റെ അന്ന് ഫൈനൽ വരുന്നത് ഫുട്ബോൾ പ്രേമികൾക്ക് ബുദ്ധിമുട്ടായേക്കും എന്നത് കണക്കിലെടുത്താണ് ഫൈനൽ മാറ്റാൻ ഉള്ള ആലോചനകൾ നടക്കുന്നത്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ലൈനപ്പ് ഇന്നലെയോടെ തീരുമാനം ആയിരുൻഉ. ഏപ്രില്‍ 28 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ബിയലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെ നേരിടും. ഏപ്രില്‍ 29 ന് രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ സെമി ലൈനപ്പായി

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ലൈനപ്പായി. ഏപ്രില്‍ 28 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ബിയലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. മേഘാലയയാണ് കേരളത്തെ സമനിലയില്‍ കുരുക്കിയത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ കരുത്തരായ ബംഗാളിനെയും അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെയും തോല്‍പ്പിച്ചാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് മേഘാലയക്കെതിരെ രണ്ടും പഞ്ചാബിനെതിരെ മൂന്നും ഗോളുകള്‍ ടീം വഴങ്ങിയത്. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്.

ഏപ്രില്‍ 29 ന് രാത്രി 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനും മൂന്നാം മത്സരത്തില്‍ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പ്ത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ആ്ദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച ടീം രണ്ടാം മത്സരത്തില്‍ ഒഡീഷക്ക് മുന്നില്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിനെയും മേഘാലയയെയും പരാജയപ്പെടുത്തിയാണ് സെമി യോഗ്യത ഉറപ്പിച്ചത്.

സെമിയിൽ കർണാടക കേരളത്തിന്റെ എതിരാളികൾ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ ഗോളില്‍ മുക്കി കര്‍ണാടക സെമി ഫൈനലില്‍ നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാല്‌
ഗോളുകള്‍ക്കാണ് കര്‍ണാടക പരാജയപ്പെടുത്തിയത്. വൈകീട്ട് 4 മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടകയ്ക്ക് സെമി ഫൈനല്‍ സാധ്യത തെളിഞ്ഞു വന്നത്. നാല് മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റാണ് ഉള്ളത്. ഗോള്‍ തമ്മില്‍ ഇരുവരും ഏറ്റുമുട്ടിയതും സമനിലയിലായതിനാല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകയുടെ സെമി പ്രവേശം. 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി.

ആദ്യ പകുതി

വലിയ വിജയം മനസ്സില്‍ ഉറപ്പിച്ചാണ് കര്‍ണാടക നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെതിരെ ഇറങ്ങിയത്. ആദ്യ മിനുട്ടുകളില്‍ തന്നെ അതിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങി. 4 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് ആദ്യ അവസരം ലഭിച്ചു. പ്രശാന്ത് കലിങ്ക നല്‍കിയ കോര്‍ണര്‍ മലയാളി താരം സിജുവിന്റെ ഹെഡിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. പിന്നീട് മിനുട്ടുകള്‍ ഇടവിട്ട് ഗുജറാത്ത് ഗോള്‍മുഖത്തേക്ക് കര്‍ണാടക അറ്റാകിങ് അഴിച്ചുവിട്ടു. 12 ാം മിനുട്ടില്‍ കര്‍ണാടക ലീഡ് എടുത്തു. ബോക്‌സിന് പുറത്തുനിന്ന് ബാക് ഹെഡറിലൂടെ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച സുധീര്‍ കൊട്ടികല പവര്‍ഫുള്‍ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 15 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് അവസരം. കോര്‍ണര്‍കിക്കില്‍ നിന്ന് ലഭിച്ച അവസരം വലത് വിങ്ങില്‍ നിന്ന് മലയാളി താരം ബാവു നിഷാദ് എടുത്ത കിക്ക് ഗോള്‍ബാറിന്റെ തലോടി പുറത്തേക്ക്. 24 ാം മിനുട്ടില്‍ ഗുജറാത്തിന് ഒറ്റപ്പെട്ട ഒരു അവസരം ലഭിച്ചെങ്കിലും കര്‍ണാടകന്‍ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല. 28 ാം മിനുട്ടില്‍ കര്‍ണാടക ലീഡ് രണ്ടാക്കി. മധ്യനിരയില്‍ നിന്ന് ഇടതു വിങ്ങിലേക്ക് ഉയര്‍ത്തി നല്‍കി പാസ് സ്വീകരിച്ച കമലേഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിന് പുറത്തുനിന്ന് ഒരു ഉഗ്രന്‍ കേര്‍വ് ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. അടുത്ത മിനുട്ടില്‍ തന്നെ ലീഡ് നാലാക്കി ഉയര്‍ത്തി. വലതു വിങ്ങില്‍ നിന്ന് മലയാളി താരം ബാവു നിഷാദ് നല്‍കിയ പാസില്‍ ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു സുധീര്‍ കൊട്ടികല മനോഹരമായ ടാപിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 34 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് ലീഡ് നാലാക്കാന്‍ അവസരം ലഭിച്ചു. വിങ്ങിലൂടെ മുന്നേറി കമലേഷ് അടുത്ത ഷോട്ട് ഗുജറാത്തിന്റെ മലയാളി ഗോള്‍കീപ്പര്‍ അജ്മല്‍ തട്ടി അകറ്റി. തുടര്‍ന്നു കര്‍ണാടകയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

രണ്ടാം പകുതി

രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന കര്‍ണാടകയ്ക്ക് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 60 ാം മിനുട്ടില്‍ കര്‍ണാടക ലക്ഷ്യം കണ്ടു. ഗുജറാത്ത് മധ്യനിര വരുത്തിയ പിഴവില്‍ നിന്ന് അധിവേഗം ഗുജറാത്ത് ഗോള്‍മുഖത്തേക്ക് കുതിച്ച കര്‍ണാടക ഇടതു വിങ്ങില്‍ നിന്ന് കമലേഷ് നല്‍കി പാസില്‍ മഗേഷ് സെല്‍വയുടെ വകയായിരുന്നു ഗോള്‍. 64 ാം മിനുട്ടില്‍ വീണ്ടും കമലേഷ് ഗോളവസരം ഉണ്ടാക്കി നല്‍ക്കിയെങ്കിലും കര്‍ണാടകന്‍ താരങ്ങള്‍ക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

ഒഡീഷയുടെ സെമി മോഹത്തിന് കാത്തിരിക്കണം

ഒഡീഷയുടെ സെമി മോഹത്തിന് കാത്തിരിക്കണം.

കിട്ടിയ അവസരം സര്‍വീസസ് കൃത്യമായി ഉപയോഗിച്ചു. സെമി ഫൈനല്‍ സ്വപ്‌നവുമായി ഇറങ്ങിയ ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി സര്‍വീസസ്. ഇതോടെ ഒഡീഷയുടെ സെമി ഫൈനല്‍ യോഗ്യത പരുങ്ങലിലായി. രാത്രി 8.00 മണിക്ക് നടക്കുന്ന കര്‍ണാടക ഗുജറാത്ത് മത്സരത്തില്‍ കര്‍ണാടക ഗുജറാത്തിനെ 4 ഗോളിന് പരാജയപ്പെടുത്തിയാല്‍ കര്‍ണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം.
ആദ്യ പകുതിയില്‍ ഉണര്‍ന്നു കളിച്ച ഒഡീഷക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ മത്സരം വീണ്ടെടുത്ത സര്‍വീസസ് രണ്ട് ഗോള്‍ നേടി. സർവീസസിനു വേണ്ടി ക്യാപ്റ്റന്‍ വിവേക് കുമാര്‍ ,നിഖില്‍ ശര്‍മ എന്നിവരാണ് ഓരോ ഗോള്‍വീതം നേടിയത്.

ആദ്യ പകുതി

സെമി യോഗ്യതയ്ക്ക് സമനില മതിയായിരുന്നു ഒഡീഷ അത് ലക്ഷ്യമിട്ടായിരുന്നു. ഇറങ്ങിയത്. 3 ാം മിനുട്ടില്‍ തന്നെ ഒഡീഷ്യക്ക് അവസരം ലഭിച്ചു. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ ചന്ദ്രമുദുലി ബോക്‌സിലേക്ക് ഉയര്‍ത്തി ഒരു ക്രോസ് നല്‍കിയെങ്കിലും സ്വീകരിക്കാന്‍ ആളുണ്ടായിരുന്നില്ല. 10 ാം മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം മികച്ച ഒരു ടേണ്‍ നടത്തി ഒഡീഷ്യന്‍ മധ്യനിര താരം അര്‍പന്‍ ലാക്ര പോസ്റ്റിലേക്ക് അടിച്ചു. ഈ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച സര്‍വീസസ് ഗോള്‍കീപ്പര്‍ സുബജിത്ത് ബസു ഷോട്ട് പിടിച്ചെടുത്തു. 13 ാം മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബോക്‌സിലേക്ക് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച് മുന്നേറിയ കാര്‍ത്തിക് ഹന്‍തല്‍ ഷോട്ട് എടുക്കും മുമ്പേ സര്‍വീസസ് പ്രതിരോധ താരം സോതന്‍പൂയ രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇരുടീമുകളും ഇടവേളയില്‍ ഓരോ അറ്റാകിങ് നടത്തിയെങ്കിലും അതൊന്നും ഇരുടീമുകളുടെയും പ്രതിരോധത്തെ മറികടക്കാനായില്ല. 40 ാം മിനുട്ടില്‍ ഒഡീഷക്ക് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് കാര്‍തിക് ഹന്‍തല്‍ ചന്ദ്രമുദലിയെ ലക്ഷ്യമാക്കി നല്‍കിയ പാസ് ബോക്‌സിന് അകത്ത് നിന്ന് സര്‍വീസസ് ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. തുടര്‍ന്ന് ഗോള്‍കീപ്പറില്ലാത്ത പോസ്റ്റ് ലക്ഷ്യമാക്കി കാര്‍തിക് അടിച്ച പന്ത് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

രണ്ടാം പകുതി

ആദ്യ പകുതിയിലെ വേഗത രണ്ടാം പകുതിയില്‍ കാണാന്‍ സാധിച്ചില്ല. 57 ാം മിനുട്ടില്‍ സര്‍വീസസിന് അവസരം ലഭിച്ചു. ഇടത് വിങ്ങിലൂടെ മുന്നേറിയ മുഹമ്മദ് ഡാനിഷ് കട്ട് ചെയ്ത് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. 74 ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് എടുത്തു. ഇടതു വിങ്ങില്‍ നിന്ന് മലയാളി പ്രതിരോധ താരം സുനില്‍ വലത് കാലുകൊണ്ട് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍ക്കിയ ക്രോസ് രണ്ട് ഒഡീഷന്‍ പ്രതിരോധ താരങ്ങളുടെ ഇടയില്‍ നിന്ന് സര്‍വീസസ് ക്യാപ്റ്റന്‍ വിവേക് കുമാര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. 82 ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ സുനില്‍ ബോക്‌സിന് അകത്ത് നിന്ന് പേസ്റ്റിലേക്ക് അടിക്കാന്‍ ശ്രമിക്കവേ ഒഡീഷന്‍ പ്രതിരോധ താരങ്ങളുടെ ദേഹത്ത് തട്ടിതെറിച്ച പന്ത് നിഖില്‍ ശര്‍മ ഗോളാക്കി മാറ്റുകയായിരുന്നു.

കേരളത്തിന്റെ സെമിയിലെ എതിരാളിയെ ഇന്ന് അറിയാം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സെമി ഫൈനലിസ്്റ്റിനെ ഇന്ന് (24-04-2022) അറിയാം. വൈകീട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ സര്‍വീസസിനെ നേരിടും. വൈകീട്ട് 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്ക് ഗുജറാത്താണ് എതിരാളി. ഒഡീഷയും കര്‍ണാടകയും സെമി ഫൈനലിന് യോഗ്യ നേരാന്‍ സാധ്യതയുള്ള രണ്ട് ടീമുകളാണ്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഒഡീഷ രണ്ട് ജയും ഒരു സമനിലയുമായി ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരം കളിച്ച കര്‍ണാടകയ്ക്ക് ഒരു ജയം, ഒരു തോല്‍വി, ഒരു സമനിലയുമായി നാല് പോയിന്റാണ് ഉള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി കഴിഞ്ഞു.

ഒഡീഷക്ക് സെമി ഫൈനലിന് യോഗ്യത നേടാന്‍ സര്‍വീസസിനെതിരെ തോല്‍ക്കാതിരിക്കണം. ഒഡീഷ സര്‍വീസസിനെ പരാജയപ്പെടുത്തിയാല്‍ പത്ത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിക്ക് യോഗ്യത നേടാം. സമനിലയാണ് ഫലമെങ്കില്‍ രണ്ടാം സ്ഥനക്കാരായി യോഗ്യത നേടാം. സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തുകയും ഗുജറാത്തിനെതിരെ വലിയ വിജയം നേടുകയും ചെയ്താല്‍ കര്‍ണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം. മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇതിനകം യോഗ്യത നേടി കഴിഞ്ഞു. കഴിഞ്ഞ ദിവസം മണിപ്പൂരിനെതിരെയുള്ള തോല്‍വിയാണ് കര്‍ണാടകയ്ക്ക് തിരിച്ചടിയായത്.

അവസാന രണ്ട് മത്സരങ്ങളില്‍ ഗംഭീര പ്രകടനം നടത്തിയാണ് ഒഡീഷ സര്‍വീസസിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. മൂര്‍ച്ചയുള്ള അറ്റാകിങും ശക്തമായ പ്രതിരോധവും തന്നെയാണ് ഒഡീഷയുടെ കരുത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്നായ ഏഴ് ഗോളാണ് ടീം അടിച്ച് കൂട്ടിയത്. അതിവേഗം അറ്റാകിങ്ങാണ് ടീമിന്റെ മറ്റൊരു ശക്തി. ബോളുമായി പ്രതിരോധ താരങ്ങള്‍ക്കിയടയിലൂടെ അധിവേഗം മുന്നേറി ഗോള്‍ നേടലാണ് ടീമിന്റെ ശൈലി. മണിപ്പൂരിനെതിരെയും ഗുജറാത്തിനെതിരെയും ആ പ്രകടനം കണ്ടതാണ്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ മുബൈ സിറ്റി താരം രാകേഷ് ഓറത്തിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ഗോള്‍ വഴങ്ങിയെങ്കിലും പ്രതിരോധം ശക്തം തന്നെയാണ്. അവസാന മത്സരത്തില്‍ കര്‍ണാടയ്‌ക്കെതിരെ പരാജയപ്പെട്ടാണ് സര്‍വീസസിന്റെ വരവ്.

അവസാന മത്സരത്തില്‍ വിജയം നേടി ഗ്രൂപ്പില്‍ മെച്ചപ്പെട്ട സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകും ടീം ശ്രമിക്കുക.
ആദ്യ നടക്കുന്ന ഒഡീഷ സര്‍വീസസ് മത്സരഫലം കര്‍ണാടകയ്ക്ക് അനുകൂലമായാല്‍ പയ്യനാട് ഒരു ജീവന്‍മരണ പോരാട്ടത്തിനാകും സാക്ഷിയാകുക. മറിച്ചാണെങ്കില്‍ മത്സരത്തിന്റെ പ്രസക്തി ഇല്ലാതാകും. അവസാന മത്സരത്തിന് ഇറങ്ങുന്ന കര്‍ണാടകയും ഗുജറാത്തും വിജയത്തോടെ അവസാനിപ്പിക്കാനാകും ശ്രമിക്കുക.

പഞ്ചാബിന് ജയത്തോടെ മടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ പഞ്ചാബിന് ജയം. നിലവില്‍ സെമി ഫൈനല്‍ യോഗ്യത നഷ്ടപ്പെട്ട പഞ്ചാബ് മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത് ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി ആറ് പോയിന്റോടെ പഞ്ചാബ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നാല് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ നാലാമത്. എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് ്ഗ്രൂപ്പില്‍ അഞ്ചാമത്. നേരത്തെ തന്നെ ഗ്രൂപ്പ് എയില്‍ നിന്ന് കേരളവും വെസ്റ്റ് ബംഗാളും സെമി ഫൈനല്‍ യോഗ്യത ഉറപ്പിച്ചിരുന്നു.

ആദ്യ പകുതി

മലയാളി ഗോള്‍കീപ്പര്‍ ആന്റണി മോസസിനെ ആദ്യ ഇലവനില്‍ ഉല്‍പ്പെടുത്തിയാണ് പഞ്ചാബ് അവസാന മത്സരത്തിന് ഇറങ്ങിയത്. പഞ്ചാബിന്റെ അറ്റാകിങ്ങോട്കൂടിയാണ് മത്സരം ആരംഭിച്ചത്. 7 ാം മിനുട്ടില്‍ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് ഉയര്‍ന്നു വന്ന ക്രോസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു മേഘാലയന്‍ താരം ഹെഡറിലൂടെ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും പഞ്ചാബിന്റെ മലയാളി ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. തുടര്‍ന്നും മേഘാലയ അറ്റാക്കിങിന് ശ്രമിച്ചെങ്കിലും പഞ്ചാബിന്റെ കരുത്തുറ്റ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല. 19 ാം മിനുട്ടില്‍ മേഘാലയക്ക് അടുത്ത അവസരം ലഭിച്ചു. വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു റായ്കുട് ഷിഷാ ബുഹാം ഹെഡിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. 26 ാം മിനുട്ടില്‍ തുടര്‍ച്ചയായി പഞ്ചാബിന് കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 40 ാം മിനുട്ടില്‍ കെന്‍സായിബോര്‍ ലൂയിഡ് ബോക്‌സിന് പുറത്തുനിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

രണ്ടാം പകുതി

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനുട്ടിനുള്ളില്‍ പഞ്ചാബ് ലീഡ് എടുത്തു. 47 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ഇന്ദ്രവീര്‍ സിങ് നല്‍കിയ പാസില്‍ അമര്‍പ്രീത് സിങിന്റെ വകയായിരുന്നു ഗോള്‍. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ച മേഘാലയക്ക് ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 75 ാം മിനുട്ടില്‍ പഞ്ചാബിന് അടുത്ത അവസരം ലഭിച്ചു. വലുതു വിങ്ങില്‍ നിന്ന് നല്‍കിയ പാസ് ബോക്‌സിന് അകത്തുനിന്ന് സ്വീകരിച്ച അമര്‍പ്രീത് സിങ് ഗോള്‍വല ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക്. 79 ാം മിനുട്ടില്‍ പഞ്ചാബ് താരം അമര്‍പ്രിതിന് അടുത്ത അവസരം ലഭിച്ചു. ബോക്‌സിന് പുറത്തുനിന്ന് അടിച്ച പന്ത് ഗോള്‍കീപ്പര്‍ സേവ് ചെയ്യാന്‍ ശ്രമികവെ വരുത്തിയ പഴവില്‍ ബോള്‍ ഗോള്‍ പോസ്റ്റില്‍ തട്ടിപുറത്തേക്ക് പോയി.

ബംഗാള്‍ സന്തോഷ് ട്രോഫി സെമിയില്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ബംഗാള്‍ സെമിയില്‍. രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ ഗ്രൂപ്പ് ബയിലെ ഒന്നാം സ്ഥനക്കാരോട് ഏറ്റുമുട്ടും. ബംഗാളിന് വേണ്ടി ഫര്‍ദിന്‍ അലി മൊല്ല ഇരട്ടഗോള്‍ നേടി. സുജിത് സിങിന്റെ വകയാണ് ഒരു ഗോള്‍. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

ആദ്യ പകുതി

ആദ്യ പകുതിയില്‍ ബംഗാളിന്റെ ആക്രമണമാണ് കോട്ടപ്പടി സ്റ്റേഡിയം സാക്ഷിയായത്. 4 ാം മിനുട്ടില്‍ ബംഗാളിന് ആദ്യ അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം സുജിത് സിങ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നും രാജസ്ഥാന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ബംഗാള്‍ അറ്റാക്കിങ് നടത്തെയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. 39 ാം മിനുട്ടില്‍ ബംഗാളിന് അടുത്ത അവസരം ലഭിച്ചു. ശ്രികുമാര്‍ കര്‍ജെ നല്‍കിയ ക്രോസ് സുജിത് സിങ് നഷ്ടപ്പെടുത്തി. 41 ാം മിനുട്ടില്‍ ബംഗാളിന് വീണ്ടും അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് തന്‍മോയ് ഗോഷ് നല്‍കിയ ക്രോസ് ദിലിപ് ഒര്‍വാന്‍ പുറത്തേക്ക് അടിച്ചു. ആദ്യ പകുതി അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് ബംഗാളിന് അടുത്ത മത്സരം ലഭിച്ചു. വലത് വിങ്ങില്‍ നിന്ന് ജയ്ബസ് നല്‍കിയ പാസ് ഫര്‍ദിന്‍ അലി മൊല്ല ഒരു ഹാഫ് വോളിക്ക് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. ഇതോടെ മേഘാലയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായി.

രണ്ടാം പകുതി

46 ാം മിനുട്ടില്‍ ബംഗാള്‍ ലീഡ് എടുത്തു. 46 ാം മിനുട്ടില്‍ ദിലിപ് ഒര്‍വാനെ ബോക്‌സിന് അകത്തു നിന്ന് രാജസ്ഥാന്‍ പ്രതിരോധ താരം ലക്ഷ്യ ഗര്‍ഷ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി. 48 ാം മിനുട്ടില്‍ ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. 60 ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. സുജിത് സിങ് അടിച്ച ഷോട്ട് രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. റിട്ടേര്‍ണ്‍ ബോള്‍ ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. ഫര്‍ദിന്‍ അലി മൊല്ലയുടെ രണ്ടാം ഗോള്‍. 81 ാം മിനുട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്തുനിന്ന് സുജിത് സിങ്ങിന്റെ ഇടംകാലന്‍ കെര്‍വിങ് ഷോട്ട് ആണ് ഗോളായിമാറിയത്.

Exit mobile version