സന്തോഷ് ട്രോഫി; ഒഡീഷയ്ക്ക് എതിരെ മേഘാലയക്ക് വിജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മേഘാലയക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മേഘാലയയുടെ വിജയം. റെയ്കുത് ശിഷയുടെ ഇരട്ട ഗോളുകളാണ് മേഘാലയക്ക് വിജയം നൽകിയത്. എനെസ്റ്റർ മലാങ്ഗിയാങും മേഘാലയ്ക്ക് വേണ്ടി ഗോൾ നേടി. ഒഡീഷയ്ക്കായി ചന്ദ്ര മുധിലി, പ്രശാന്ത ശ്രീഹരി എന്നിവരാണ് ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഡെൽഹിയോട് മേഘാലയ പരാജയപ്പെട്ടിരുന്നു.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ സർവീസസ് ഡെൽഹിയെ നേരിടും.

സന്തോഷ് ട്രോഫി; ആസാമിനെ തോൽപ്പിച്ച് പഞ്ചാബ്

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആതിഥേയരായ പഞ്ചാബിന് വിജയ തുടക്കം. ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ആസാമിനെ ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിന്റെ ബലത്തിൽ ആണ് പഞ്ചാബ് മുന്നിൽ എത്തിയത്. പിന്നീട് രണ്ടാം പകുതിയിൽ രജ്ബീർ സിങിലൂടെ പഞ്ചാബ് തങ്ങളുടെ രണ്ടാം ഗോളും നേടി.

നാളെ നടക്കുന്ന മത്സരങ്ങളിൽ ഒഡീഷ മേഘാലയെയും സർവീസസ് ഡെൽഹിയെയും നേരിടും.

സന്തോഷ് ട്രോഫി; അവസാന നിമിഷത്തിൽ സമനില പിടിച്ച് കർണാടക

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന മത്സരം സമനിലയിൽ. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ കർണാടകയും മഹാരാഷ്ട്രയുമാണ് ഏറ്റുമുട്ടിയത്. 93ആം മിനുട്ടിൽ ഗോൾ നേടിയാണ് കർണാടക ഇന്ന് പരാജയത്തിൽ ഇന്ന് രക്ഷപ്പെട്ടത്. കളി 2-2 എന്ന നിലയിൽ അവസാനിച്ചു. മത്സരത്തിൽ രണ്ട് തവണ കർണാടക പിറകിൽ പോയിരുന്നു‌.

ലുധിയാനയിൽ നടക്കുന്ന മത്സരത്തിൽ 16ആം മിനുട്ടിൽ രോഹൻ ശുക്ലയിലൂടെ മഹാരാഷ്ട്ര ലീഡ് എടുത്തു. അതിന് മുപ്പതാം മിനുട്ടിൽ മന്വീർ സിങിലൂടെ മറുഒഅടി കൊടുക്കാൻ കർണാടകയ്ക്കായി. രണ്ടാം പകുതിയിൽ വീണ്ടും മഹാരാഷ്ട്ര ലീഡ് എടുത്തു. 54ആം മിനുട്ടിൽ സങ്കേതിന്റെ വകയായിരുന്നു ആ ഗോൾ. പക്ഷെ ആ ഗോളും മഹാരാഷ്ട്രയ്ക്ക് വിജയം നൽകിയില്ല. കളിയുടെ 92ആം മിനുട്ടിൽ സബ്ബായി എത്തിയ നിഖിൽ രാജ് കർണാടകയ്ക്ക് സമനില നേടിക്കൊടുക്കുക ആയിരുന്നു. മലയാളി താരങ്ങളായ ലിയോൺ അഗസ്റ്റിനും ഷഫീലും ഇന്ന് കർണാടയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

സന്തോഷ് ട്രോഫി; ഡെൽഹിക്ക് ജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ മത്സരത്തിൽ ഇന്ന് ഡെൽഹിക്ക് വിജയം. ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ മേഘാലയയെ ആണ് ഡെൽഹി പരാജയപ്പെടുത്തിയത്. ലുധിയാനയിൽ ആണ് ടൂർണമെന്റ് നടക്കുന്നത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഡെൽഹിയുടെ വിജയം. കളിയുടെ 18ആം മിനുട്ടിൽ ആയുഷ് അധികാരി ഗുജ്റാത്തിനായി ഗോൾ നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടി മേഘാലയ്ക്കു ലഭിച്ചിരുന്നു എങ്കിലും അത് മുതലാക്കാൻ മേഘാലയ്ക്കായില്ല.

നാളെ നടക്കുന്ന മത്സരങ്ങളിൽ ആസാം മഹാരാഷ്ട്രയെയും, മഹാരാഷ്ട്ര കർണാടകയെയും നേരിടും.

സന്തോഷ് ട്രോഫി; ആദ്യ മത്സരം സമനിലയിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരം സമനിലയിൽ. ഇന്ന് രാവിലെ ലുധിയാനയിൽ വെച്ച് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഗോവയും സർവീസസുമായിരുന്നു ഏറ്റുമുട്ടിയത്. സന്തോഷ് ട്രോഫിയിലും എന്നും കരുത്തരായ ടീമുകളായി അറിയപ്പെടുന്ന രണ്ട് ടീമികളും ഏറ്റുമുട്ടിയപ്പോൾ ഒപ്പത്തിനൊപ്പം തന്നെയുള്ള മത്സരം നടന്നു. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. സർവീസസ് ടീമിൽ ഒമ്പത് മലയാളികളുടെ സാന്നിദ്ധ്യം ഉണ്ട്.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ മേഘാലയ ഡെൽഹിയെ നേരിടും.

സന്തോഷ് ട്രോഫി ഇന്നു മുതൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്ക.. ഇത്തവണ പഞ്ചാബ് ആണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. നേരത്തെ ഡെൽഹിയിൽ വെച്ച് നടക്കുമെന്നാണ് എ ഐ എഫ് എഫ് അറിയിച്ചത് എങ്കിലും സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രശ്നം കാരണം പഞ്ചാബിലെ ലുധിയാനയിലേക്ക് പിന്നീട് ടൂർണമെന്റ് മാറ്റുകയായിരുന്നു‌. ഇന്ന് മുതൽ ഏപ്രിൽ 24 വരെ ആകും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുക.

കഴിഞ്ഞ തവണ കിരീടം നേടിയ കേരളവും റണ്ണേഴ്സ് അപ്പായ ബംഗാളും ഇല്ലാതെയാകും ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുക. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഉള്ളത്. ഇന്ന് ആദ്യ മത്സരത്തിൽ സെർവീസസ് ഗോവയെ നേരിടും. രാവിലെ 8.30നാണ് മത്സരം. വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തിൽ മേഘാലയ ഡെൽഹിയെയും നേരിടും.

ഗ്രൂപ്പ് എ; ഒഡീഷ, ഡെൽഹി, ഗോവ, സെർവീസസ്, മേഘാലയ

ഗ്രൂപ്പ് ബി; ആസാം, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, സിക്കിം

സന്തോഷ് ട്രോഫി മേഘാലയ ടീം പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ പങ്കെടുക്കാനായുള്ള മേഘാലയ ടീം പ്രഖ്യാപിച്ചു. ഏപ്രിൽ 8 മുതലാണ് ലുധിയാനയിൽ വെച്ച് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. ഗ്രൂപ്പ് എയിലാണ് മേഘാലയ കളിക്കുന്നത്. മേഘാലയെ കൂടാതെ ഒഡീഷ, ഗോവ, ഡെൽഹി, സെർവീസസ് എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്.

Meghalaya squad: Kenio Lyngkhoi, Brolington Warlarpih, Mediphrangki Pohleng, Batskhem Tariang, Donborlang Nongkynrih, Raikutshisha Buam, Donlad Diengdoh, Ebormi Buam, Kynsaibor Lhuid, Niawkorlang Kyndiah, Skhemthik Salahe, Samuel Shadap, Ronaldkydon Lyngdoh Nonglait, Banpynkhrawnam Nongkhlaw, Damonlang Pathaw, Wanlamsuk Nongkhlaw, Frolicson Dkhar, Figo Syndai, Atlanson Kharmaw, Enestar Malngiang

Officials: Khlain Pyrkhat Syiemlieh (head coach), Dious Lapasam (assistant coach), Matheus Khyriem (manager), Sandarson Kharbyngar (physio).

സന്തോഷ് ട്രോഫി ഏപ്രിൽ 8 മുതൽ, ഫിക്സ്ചറുകൾ ആയി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഇത്തവണ പഞ്ചാബ് ആതിഥ്യം വഹിക്കും. നേരത്തെ ഡെൽഹിയിൽ വെച്ച് നടക്കുമെന്നാണ് എ ഐ എഫ് എഫ് അറിയിച്ചത് എങ്കിലും സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രശ്നം കാരണം പഞ്ചാബിലെ ലുധിയാനയിലേക്ക് ടൂർണമെന്റ് മാറ്റുകയായിരുന്നു‌. ഏപ്രിൽ 8 മുതൽ 24 വരെ ആകും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുക.

കഴിഞ്ഞ തവണ കിരീടം നേടിയ കേരളവും റണ്ണേഴ്സ് അപ്പായ ബംഗാളും ഇല്ലാതെയാകും ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുക. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഉള്ളത്.

ഗ്രൂപ്പ് എ; ഒഡീഷ, ഡെൽഹി, ഗോവ, സെർവീസസ്, മേഘാലയ

ഗ്രൂപ്പ് ബി; ആസാം, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, സിക്കിം

ഫിക്സ്ചറുകൾ;

സന്തോഷ് ട്രോഫി ഇത്തവണ ഡെൽഹിയിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഇത്തവണ ഡെൽഹി ആതിഥ്യം വഹിക്കും. ഇതു സംബന്ധിച്ച് എ ഐ എഫ് ഫ് അന്തിമ തീരുമാനം എടുത്തു. ഏപ്രിൽ 1 മുതൽ 15 വരെ ആണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കേണ്ടത്. ഡെൽഹി ഫുട്ബോൾ അസോസിയേഷന് ടൂർണമെന്റ് നടത്താൻ അനുവാദം നൽകി എങ്കിലും ഗ്രൗണ്ടിനെ സംബന്ധിച്ച് ആശയ കുഴപ്പങ്ങൾ ബാക്കി ഉണ്ട്.

ഡെൽഹി ഫുട്ബോൾ അസോസിയേഷന്റെ ഹോം ഗ്രൗണ്ടായ അംബേദ്കർ സ്റ്റേഡിയത്തിൽ കളി നടത്താനാവില്ല എന്ന് എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആകും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടുകൾ ഇത്തവണ നടക്കുക. നെഹ്റു സ്റ്റേഡിയം വിട്ടു നൽകാൻ കായികമന്ത്രാലയത്തോട് അപേക്ഷിച്ചതായി ഡെൽഹി ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു.

കഴിഞ്ഞ തവണ കിരീടം നേടിയ കേരളവും റണ്ണേഴ്സ് അപ്പായ ബംഗാളും ഇല്ലാതെയാകും ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുക. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു.

അരീക്കോടിന്റെ റാഷിദ് ഇനി ജമ്മു കാശ്മീരിന്റെ വല കാക്കും

അരീക്കോടുമാരൻ റാഷിദ് നാലകത്ത് ജമ്മു കാശ്മീരിന്റെ വല കാക്കും. നാളെ മുതൽ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ഇറങ്ങുന്ന ജമ്മു കാശ്മീർ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് അരീക്കോട് സ്വദേശിയായ റാഷിഫ്. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള റാഷിദ് ആണ് ജമ്മു ടീമിലെ ഏക മലയാളി.

മുമ്പ് കൊൽക്കത്തൻ ഫുട്ബോൾ ലീഗിൽ കൊൽക്കത്തയിലെ വമ്പന്മാരായ മൊഹമ്മദൻസ് സ്പോർടിംഗിന്റെ വലകാത്തിരുന്ന റാഷിദ് ഐ ലീഗ് ക്ലബായ ഷില്ലോങ്ങ് ലജോങ്ങിന്റെയും ഭാഗമായിട്ടുണ്ട്‌.

2004ൽ മലപ്പുറം അണ്ടർ 13 ടീമിലൂടെയാണ് റാഷിദ് ശ്രദ്ധിക്കപ്പെടുന്നത്. എം.എസ്‌.പിയിലും, ജി.വി രാജ സ്പോർട്സ്‌ സ്കൂളിലും, ജാർഖണ്ട്‌ സൈൽ അക്കാദമിയിലും കളി പടിച്ചാണ് റാഷിദ് വളർന്നത്. സൈൽ അക്കാദമിക്കി വേണ്ടി ഇന്റർ സ്കൂൾ ടൂർണമെന്റിൽ മികച്ച പ്ലയേർസ്സിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയും അതു ബൈച്ചൂങ്ങ്‌ ബൂട്ടിയ സ്കൂളിലേക്ക്‌ റാഷിദിനു ക്ഷണം നേടി കൊടുത്തു. ബൂട്ടിയ സ്കൂളിന് വേണ്ടി വർഷം അണ്ടർ 19 ഐ-ലീഗ്‌ കളിച്ച റാഷിദ് പിന്നീട്‌ പൂനെ എഫ്‌.സിയിൽ യുവതാരമായും ഉണ്ടായിരുന്നു.

2017 കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മുഹമ്മദൻസിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ റാഷിദ് നിർണായക പങ്കു വഹിച്ചിരുന്നു. നാളെ ഉത്തരാഖണ്ഡിനോട് ആണ് ജമ്മു കാശ്മീരിന്റെ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരം. ചണ്ഡിഗഡ്, ഗുജ്റാത്ത് എന്നീ ടീമുകളും ജമ്മു കാശ്മീരിന്റെ ഗ്രൂപ്പിൽ ഉണ്ട്.

സന്തോഷ് ട്രോഫി പരാജയം, കെ എഫ് എക്ക് എതിരെ അന്വേഷണം വേണമെന്ന് തിരുവനന്തപുരം അസോസിയേഷൻ

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ദയനീയ പ്രകടനത്തിന് ഉത്തരവാദി കേരള ഫുട്ബോൾ അസോസിയേഷൻ ആണെന്ന ആരോപണവുമായി തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ. ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് കെ എഫ് എക്ക് എതിരെ തിരുവനന്തപുരം ജില്ലാ അസോസിയേഷൻ രംഗത്ത് എത്തിയത്.

കേരളം സന്തോഷ് ട്രോഫിയിൽ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇത് ടീം തിരഞ്ഞെടുപ്പിൽ നടത്തിയ അഴിമതി കാരണമാണെന്ന് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശിവൻകുട്ടി പറഞ്ഞു‌. സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ പരാജയത്തിൽ സമഗ്രമായ അന്വേഷണവും അദ്ദേഹം ആവശപ്പെട്ടു. ഇന്റർ ഡിസ്ട്രിക്റ്റ് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത 15 പേരെ ക്യാമ്പിൽ നിന്ന് പറഞ്ഞു വിട്ടത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിപാർട്മെന്റ് ടീമുകളിൽ നിന്ന് കൂടുതൽ താരങ്ങളെ എടുത്ത് നല്ല കളിക്കാരെ അവഗണിച്ചെന്ന് നേരത്തെ തന്നെ വിമർശനം ഉണ്ടായിരുന്നു.

സന്തോഷ് ട്രോഫി ടീമിന്റെ ദുരന്തത്തിന് പിന്നില്‍ എസ്ബിഐ-കെഎഫ്എ ലോബിയെന്ന് 

ടി പി ജലാല്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫിയില്‍ 2017ലെപ്പോലെ ഇത്തവണയും  എസ്ബിഐ-കെഎഫ്എ  നടത്തിയ പക്ഷപാതിത്വം നിറഞ്ഞ ടീം സെലക്ഷനാണ് കേരളത്തിന് ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയൊരുക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 2016ലും 2017ലും സമാന  രീതിയില്‍ സെലക്ഷന്‍ നടത്തിയത് വിവാദമായിരുന്നെങ്കിലും മാറ്റങ്ങള്‍ക്ക് വിധേയമാവാന്‍ പിടിപാടുള്ളവര്‍ ഇത്തവണയും തയ്യാറായില്ല.   

സെലക്ഷനിലെ പക വിവിധ ജില്ലകളോടുള്ള പകപോക്കലുകളും ടീമിന്റെ ദുരന്തം ആരംഭിച്ചതെന്നാണ് കായിക നീരീക്ഷകരുടെ കണ്ടെത്തല്‍. സീനിയര്‍ ഡിസ്ട്രിക്  താരങ്ങളെ തഴഞ്ഞാണ് ബാങ്ക് ടീമില്‍ നിന്നും നിലവാരമില്ലാത്തവരെ  ടീമിലെടുത്തതാണ് പരാതിക്കടിസ്ഥാനമായിട്ടുള്ളത്.   ഇത്തരം വളഞ്ഞ വഴിക്ക് കെഎഫ്എയുടെ പിന്തുണയും സെലക്ടര്‍മാര്‍ക്ക്  ലഭിക്കുന്നുണ്ടെന്നാണ് വിവരം.  തങ്ങളുടെ കൂടുതല്‍ താരങ്ങളെ കേരള ടീമിലെടുത്താല്‍ ജോലിക്കയറ്റത്തിനും ബാങ്കിന്റെ അനുമോദനവും ലഭിക്കുന്നുണ്ടത്രെ.  


ഇത്തവണ ഏഴു ബാങ്ക് താരങ്ങളെയാണ്  ടീമിലെടുത്തത്.  2017ല്‍ എസ്ബിഐയുടെ എട്ടുപേരെ ടീമിലെടുത്തപ്പോള്‍ കോച്ചിന്   വന്‍ സ്വീകരണമാണ് നല്‍കിയത്.   അന്ന് ഭാഗ്യത്തിനാണ് സെമിഫൈനല്‍വരെ എത്തിയത്. അതു തന്നെ ജോലിയില്ലാത്ത ടീമംഗങ്ങളുടെ ആത്മാര്‍ത്ഥത നിറഞ്ഞ പ്രാര്‍ത്ഥനയുമായിരുന്നുവെന്ന ഫുട്‌ബോള്‍ പ്രേമികളുടെ അടക്കം പറച്ചില്‍. എന്നാല്‍ ഇത്തവണത്തെ പ്രാര്‍ത്ഥന ഒരു പക്ഷേ അവഗണിക്കപ്പെട്ട മികച്ച താരങ്ങളുടേതാവാമെന്നും ഇവര്‍ തന്നെ പറയുന്നു. സീനിയര്‍ സ്റ്റേറ്റ് കളിച്ച പലരേയും തഴഞ്ഞാണ് കേരള പ്രീമിയര്‍ ലീഗില്‍ പോലും ചക്ര ശ്വാസം വലിക്കുന്ന ബാങ്ക് ടീമില്‍ നിന്നും കൂടുതല്‍ പേരെ നിലനിര്‍ത്തിയത്.    കെപിഎല്‍ നിര്‍ത്തി വെച്ച്  കൂടുതല്‍ പരിശീലന മത്സരം നടത്താതെ തട്ടിക്കൂട്ട്  ടീമാണുണ്ടാക്കിയത്. 

2017ലെ ടീം സെലക്ഷനും ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും സെമിയിലെത്തിയതോടെ വലിയ വിവാദങ്ങളില്ലാതെ കടന്നു പോയി.  അന്ന്  കഷ്ടിച്ചാണ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കിയത്. കോഴിക്കോട് നടന്ന പ്രാഥമിക മത്സരങ്ങളില്‍ ആന്ധ്രയോടും പോണ്ടിച്ചേരിയോടും വിജയിച്ചു. കര്‍ണാടകയുമായി സമനിലയിലൂടെ കഷ്ടിച്ച്  യോഗ്യത നേടിയ ശേഷം ടീം മികച്ച കളി കാഴ്ച വെച്ചുവെന്നായിരുന്നു കോച്ചിന്റെ വിലയിരുത്തല്‍. എന്നാല്‍ ദുര്‍ബല ടീമുകള്‍ക്കെതിരെയല്ലേ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ കളി കണ്ടില്ലെന്ന് പറഞ്ഞ് കോച്ച് രോഷത്തോടെ കളം വിട്ടത് വിവാദമായിരുന്നു. ശേഷം രോഷം കളിക്കാരുടെ മേല്‍ ചൊരിഞ്ഞ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് തീര്‍ത്തു.  അന്ന് മികച്ച ഫോമിലുണ്ടായിരുന്ന രണ്ട് കോഴിക്കോട് താരങ്ങളെ പുറത്തിരുത്തിയതും വൈ.ക്യാപ്റ്റനെ 10 മിനിറ്റ് മാത്രം കളിപ്പിച്ചതും താരങ്ങളുടെ ഭാവി ഓര്‍ത്താണ്  പ്രതികരിക്കാതിരുന്നതെന്ന് ജില്ലക്കാര്‍ പറയുന്നു. 2017ല്‍ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച ഡിഫന്ററായിരുന്ന താരത്തെ ഗോവയില്‍ ഒരു അപ്രധാന മത്സരത്തിലാണ്  കളിപ്പിച്ചത്. മത്സരത്തില്‍ നിന്നും താരങ്ങളെ തഴയുന്നത് അച്ചടക്ക നടപടിയായി കാണാറുണ്ട്.  എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കളിപ്പിക്കാതിരിക്കുന്നതാണത്രെ കേരള ടീമിലെ അച്ചടക്കം.  അവസരം കൊടുക്കാതെ  ഫോമില്ലെന്ന് പറഞ്ഞ്  തഴയുന്ന രീതി  താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ട്. ഇവര്‍ക്ക് പരിക്കാണെന്ന് മാധ്യമങ്ങളോട് പറയുക. മത്സരത്തിന് മുമ്പേ ടീമുകള്‍ ദുര്‍ബലരാണെങ്കിലും  ശക്തരാണെന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യമെടുക്കുക തുടങ്ങിയതാണ് തന്ത്രം.

ഇത്തവണ തെലങ്കാന,പോണ്ടിച്ചേരി,സര്‍വീസസ് ടീമുകളുള്ള ഗ്രൂപ്പ് കടുത്തതാണെന്നായിരുന്നു കാരണമായി പറഞ്ഞത്.  അതേസമയം കിട്ടാവുന്നതില്‍ മികച്ച ടീമാണെന്നാണ് കളിക്ക് പുറപ്പെടും മുമ്പ്  പറയുകയും ചെയ്തു.  എന്നാലിപ്പോള്‍  അധികൃതര്‍  ഉള്‍വലിഞ്ഞിരിക്കുകയാണ്.  1990 കളില്‍ കൂടുതല്‍ കേരള പോലീസ് താരങ്ങളെ ടീമിലെടുത്തത് വിവാദമായിരുന്നുവെങ്കിലും അന്ന് മികച്ച ഫോമിലുള്ള പോലീസ് താരങ്ങളെ ആര്‍ക്കും മറക്കാനാവില്ല.  എന്നാല്‍ മുന്‍ കോച്ച് നജീബിന്റെ നല്ല നാളുകള്‍ക്ക് ശേഷം എസ്ബിഐയുടെ പേര് മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളു. ഇപ്പോള്‍ കെപിഎലില്‍ പോലും നിലവാരമില്ലാത്ത ഈ ടീമില്‍ നിന്നാണ് താരങ്ങളെ തിരുകിക്കയറ്റുന്നത്.   

കേരള ടീം മാത്രമാണ് സന്തോഷ് ട്രോഫിയെ വളരെ ഗൗരമായി കാണുന്നത്. എന്നാല്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ എവിടെയൊക്കെയോ വള്ളിക്കെട്ടുകളില്‍ തപ്പിത്തടയുന്നതാണ് പതിവ്.  മുമ്പ് മറ്റു സംസ്ഥാനത്തുള്ള മലയാളികളെ പോലും സ്വാധീനമുപയോഗിച്ച് ടീമിലെത്തിച്ചിരുന്നു. എന്നാലിന്ന് ഐലീഗ് താരങ്ങള്‍ക്ക് അവസരമില്ലെന്നിരിക്കെ അന്തര്‍ ജില്ലാ താരങ്ങളെപ്പോലും എടുക്കാന്‍  കെഎഫ്എയുടെ സെലക്ഷന്‍ കമ്മിറ്റി തയ്യറായില്ല. ഇത്തവണ ഒന്നും രണ്ടും  ടോപ് സ്‌കോറര്‍മാര്‍ക്കോ, മികച്ച ഫോര്‍വേര്‍ഡിനൊ ടീമിലിടം കിട്ടാത്തത് ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഊഹിക്കാവുന്നതാണ്. ചുരുക്കത്തില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഡിപാര്‍ട്ട്‌മെന്റ് കളിക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ തവണ മാത്രമാണ് ഇതിന് വ്യത്യാസമായി ടീമിനെ തിരഞ്ഞെടുത്തത്. ഇതിന്റെ പ്രതിഫലനം ജേതാക്കളാക്കുകയും ചെയ്തിട്ടുണ്ട്.     

ടീം സെലക്ഷനിലെ പക്ഷപാതിത്വം മൂലം താരങ്ങളുടെ കേരളത്തിന് പുറത്തേക്കുള്ള ഒഴുക്ക് തുടരുകയാണ്.   കേരള താരങ്ങളുടെ വരവ്  തെലങ്കാന, പോണ്ടിച്ചേരി, കര്‍ണാടക,തമിഴ്‌നാട്,പഞ്ചാബ്,സര്‍വീസസ്, ദാമന്‍ ദ്യുടീമുകള്‍ക്ക്  ഊര്‍ജ്ജസ്വലത കൈവന്നിട്ടുണ്ട്.  2012 മുതല്‍ മലയാളി താരങ്ങള്‍ ടീമിലെത്തുന്നത് കരുത്തായെന്ന് പ്രബലരായ സര്‍വീസസ് കോച്ച് പോലും സമ്മതിക്കുന്നുണ്ട്.  ഫുട്‌ബോളിനെ ചവിട്ടിയരക്കുന്ന  നാലാം കിട തന്ത്രം പ്രയോഗിക്കുന്നതാണ് പല പ്രമുഖ താരങ്ങളേയും കേരളം വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് മുന്‍ അന്താരാഷ്ട്രാ താരം പറഞ്ഞു. 

Exit mobile version