ഗോവയ്ക്ക് വീണ്ടും ജയം, എങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിലും ഗോവയ്ക്ക് വിജയം. നേരത്തെ തന്നെ സെമി ഉറപ്പിച്ച ഗോവ ഇന്ന് ജയിച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായില്ല. ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ മേഘാലയയെ ആണ് ഗോവ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ഗോവയ്ക്ക് വേണ്ടി വിക്ടോറീനോയും ചൈതാനുമാണ് ഗോൾ സ്കോർ ചെയ്തത്.

ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് പത്ത് പോയന്റുമായി ഗോവ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 10 പോയന്റ് തന്നെയുള്ള സർവീസസ് മെച്ചപ്പെട്ട ഗോൾ ശരാശരിയിൽ ആദ്യ സ്ഥാനം ഉറപ്പാക്കി.

അവസാന മത്സരത്തിൽ ഒഡീഷയെ തോൽപ്പിച്ച് ഡെൽഹി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ തങ്ങളുടെ അവസാന മത്സരം വിജയിച്ച് ഡെൽഹി മടങ്ങി. നേരത്തെ തന്നെ സെമി പ്രതീക്ഷ അവസാനിച്ച ടീമാണ് ഡെൽഹി. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് ഡെൽഹി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഡെൽഹിയുടെ വിജയം. നാലു മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി മൂന്നാം സ്ഥാനത്ത് ഡെൽഹി ഗ്രൂപ്പിൽ ഫിനിഷ് ചെയ്തു. ആദ്യ രണ്ട് സ്ഥാനം ഉറപ്പാക്കിയ സെർവീസസും ഗോവയും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. നാലിൽ നാലും തോറ്റ ഒഡീഷ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് തന്നെ നിൽക്കും.

സിക്കിമിനെ തോൽപ്പിച്ച് സെമി പ്രതീക്ഷ നിലനിർത്തി പഞ്ചാബ്

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സെമി പ്രതീക്ഷ സജീവമാക്കി പഞ്ചാബ്. ഇന്ന് വൈകിട്ട് നടന്ന നിർണായക ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിക്കിമിനെ ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആതിഥേയരായ പഞ്ചാബിന്റെ വിജയം. 20ആം മിനുട്ടിൽ ക്യാപ്റ്റൻ തരൺജിത് സിംഗാണ് പഞ്ചാബിനായി ഗോൾ നേടിയത്.

ഈ വിജയത്തോടെ പഞ്ചാബിന് ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ആറു പോയന്റായി. അവസാന മത്സരത്തിൽ കരുത്തരായ കർണാടകയാണ് പഞ്ചാബിന്റെ എതിരാളികൾ. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട സിക്കിം ടൂർണമെന്റിൽ നിന്ന് പുറത്തു പോകുമെന്ന് ഉറപ്പായി.

മലയാളി കരുത്തിൽ ആസാമിനെ തകർത്ത് കർണാടക സെമിക്ക് അരികെ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സെമിയോട് അടുത്ത് കർണാടക. ഇന്ന് രാവിലെ നടന്ന നിർണായക ഗ്രൂപ്പ് ബി പോരാട്ടത്തിൽ ആസാമിനെ ആണ് കർണാടക പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കർണാടകയുടെ വിജയം. മലയാളി താരങ്ങളായ ലിയോൺ അഗസ്റ്റിൻ, ഷെഫീൽ, ആഷിഖ് എന്നിവർ ഇന്ന് കർണാടകയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. രണ്ട് അസിസ്റ്റുകൾ ഒരുക്കി ലിയോൺ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

കർണാടകയ്ക്കായി വിഗ്നേഷ്, റോഷൻ എന്നിവർ ഇരട്ട ഗോളുകൾ നേടി. ബിസ്വ, മഗേഷ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ കർണാടക ഗ്രൂപ്പിൽ ഒന്നാമതെത്തി. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിക്കുകയും ഒരു സമനിലയും നേടിയ കർണാടകയ്ക്ക് ഇപ്പോൾ 7 പോയന്റാണ് ഉള്ളത്‌. അവസാന മത്സരത്തിൽ പഞ്ചാബാകും കർണാടകയുടെ എതിരാളികൾ.

സന്തോഷ് ട്രോഫി; ഗോവയ്ക്ക് രണ്ടാം ജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗോവയ്ക്ക് ഗംഭീര വിജയം . ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡിഷയെ ഒഡിഷയെ ആണ് ഗോവ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ഗോവയുടെ രണ്ടാം ജയമാണിത്. ഗോവയ്ക്ക് വേണ്ടി ജെസേല്‍ സെരെനിയോ എന്നിവരാണ് ഗോള്‍ നേടിയത്. ഈ ജയത്തോടെ സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കാന്‍ ഗോവ്യ്ക്കായി. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയും നേടി 7 പോയന്റ് നേടിയ ഗോവ ഇപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാമതാണ്‌. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗോവ മേഘാലയയെ നേരിടും. ഗ്രൂപ്പ് എയില്‍ നിന്ന് സര്‍വീസസ് നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

നാളെ നടക്കുന്ന മത്സരങ്ങളില്‍ കര്‍ണാടക ആസാമിനെയും പഞ്ചാബ് സിക്കിമിനേയും നേരിടും.

സന്തോഷ് ട്രോഫി; വൻ വിജയവുമായി സർവീസസ് സെമിയിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സർവീസസിന് ഗംഭീര വിജയം . ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ മേഘാലയയെ ആണ് സർവീസാ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു സർവീസസിന്റെ വിജയം. ലല്ലാകിമയുടെ ഹാട്രിക്കാണ് സർവീസസിന് ഇത്ര വലിയ വിജയം സമ്മാനിച്ചത്. സുഭാഷിഷ്, സാബിർ ഖാൻ എന്നിവരാണ് മറ്റു സ്കോറേഴ്സ്. സർവീസസ് ഈ ജയത്തോടെ സെമി ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പിലെ നാലു മത്സരങ്ങളിൽ മൂന്നെണ്ണം വിജയിക്കുകയും ഒരു സമനിലയും നേടിയാണ് സർവീസസ് സെമി ഉറപ്പിച്ചത്. നേരത്തെ ഒഡീഷയെയും ഡെൽഹിയെയും സർവീസസ് തോൽപ്പിച്ചിരുന്നു.

സന്തോഷ് ട്രോഫി; ആതിഥേയരെ തകർത്ത് മഹാരാഷ്ട്ര

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മഹാരാഷ്ട്രയ്ക്ക് ആവേശകരമായ വിജയം . ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ആതിഥേയരായ പഞ്ചാബിനെ ആണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മഹാരാഷ്ട്രയുടെ വിജയം. തുടക്കത്തിൽ സുഖ്പ്രീത് സിംഗ് നേടിയ ഒരു ഗോളിന് പഞ്ചാബ് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് ഇഞ്ച്വറി ടൈമിൽ വിജയം കണ്ടെത്താൻ മഹാരാഷ്ട്രക്കായി. ആരിഫ് ഷെയ്ക്കാണ് 74ആം മിനുട്ടിലും 92ആം മിനുട്ടിലും മഹാരാഷ്ട്രയ്ക്ക് വേണ്ടി ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ആസാമിനെതിരെയും ആരിഫ് ഇരട്ട ഗോളുകൾ നേടിയിരുന്നു .

സന്തോഷ് ട്രോഫി; സിക്കിമിന് വീണ്ടും തോൽവി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സിക്കിമിന് രണ്ടാം പരാജയം . ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ആസാമാണ് ആണ് സിക്കിമിനെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആസാമിന്റെ വിജയം. ആസാമിനായി മിലൻ, ബിഷ്ണു, സിരൺ ദീപ് എന്നിവരാണ് ഗോളുകൾ നേടിയത്. സിക്കിമിനായി സോനം ബൂട്ടിയ ആണ് ഗോൾ നേടിയത്. ആസാമിന്റെ ഗ്രൂപ്പിലെ രണ്ടാം വിജയവും സിക്കിമിന്റെ രണ്ടാം തോൽവിയുമാണിത്.

സന്തോഷ് ട്രോഫി; സർവീസസിന് ജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സർവീസസിന് വിജയം. ഇന്നലെ വൈകിട്ട് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് സർവീസസ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സർവീസസിന്റെ വിജയം. രണ്ടാം പകുതിയിൽ ആണ് രണ്ടു ഗോളുകളും പിറന്നത്. 72ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ സുരേഷ് മീതെയും 87ആം മിനുട്ടിൽ ഹരികൃഷ്ണയുമാണ് സർവീസസിനായി ഗോളുകൾ നേടിയത്

സന്തോഷ് ട്രോഫി; ഗോവ വിജയ വഴിയിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗോവയ്ക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഡെൽഹിയെ ആണ് ഗോവ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നതിനാൽ ഇന്ന് ഗോവക്ക് ജയം നിർബന്ധമായിരുന്നു. ഗോവയ്ക്ക് വേണ്ടി ലാല്വപുയിയ, ചെയ്താൻ, ഗ്ലാൻ മാർടിൻസ്, സ്റ്റെൻലി ഫെർണാണ്ടസ് എന്നിവരാണ് ഗോൾ നേടിയത്. ഡെൽഹിക്ക് വേണ്ടി ആയുഷ് അധികാരി ആണ് രണ്ട് ഗോളുകളും നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ആയുഷ് ഗോൾ നേടുന്നത്. ഇന്നത്തെ ജയത്തോടെ ഗോവ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ
ഒഡീഷ സർവീസസിനെ നേരിടും.

സന്തോഷ് ട്രോഫി; മഹാരാഷ്ട്രയെ ഇഞ്ച്വറി ടൈമിൽ ഞെട്ടിച്ച് ആസാം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആസാമിന് വിജയം. ഇന്നലെ വൈകിട്ട് നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ മഹാരാഷ്ട്രയെ ആണ് ആസാം പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആസാമിന്റെ വിജയം. 78 മിനുട്ട് വരെ‌1-2 എന്ന നിലയിൽ പിറകിൽ നിന്ന ശേഷമായിരുന്നു ആസാമിന്റെ തിരിച്ചുവരവ്. തുടക്കത്തിൽ ബിഷ്ണുവിന്റെ ഗോളിൽ ആസാം ലീഡ് എടുത്തിരുന്നു.ആ ലീഡ് രണ്ടാം പകുതിയുടെ തുടക്കം വരെ നിന്നു‌. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 54,72 മിനുട്ടുകളിൽ ആരിഫ് ഷെയ്ക് നേടിയ ഗോളുകൾ മഹാരാഷ്ട്രയെ 2-1ന് മുന്നിൽ എത്തിച്ചു. പിന്നീടായിരുന്നു ആസാമിന്റെ തിരിച്ചടി.

78ആം മിനുട്ടിൽ മിലാൻ ആസാമിന് സമനില നേടിക്കൊടുത്തു. പിന്നീട് 95ആം മിനുട്ടിൽ ആണ് വിജയ ഗോൾ പിറന്നത്. സിരൺദീപ് മോരൻ ആയിരുന്നു ആസാമിന് ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ നേടിക്കൊടുത്തത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് ആസാം പരാജയം വഴങ്ങിയിരുന്നു.

സന്തോഷ് ട്രോഫി; സിക്കിമിനെ തോൽപ്പിച്ച് കർണാടക

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കർണാടകയ്ക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിക്കിമിനെയാണ് ആണ് കർണാട പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കർണാടകയുടെ വിജയം. രണ്ടാം പകുതിയിൽ ആയിരുന്നു കർണാടകയുടെ രണ്ട് ഗോളുകളും പിറന്നത്. 66ആം മിനുട്ടിൽ വിഗ്നേഷ് ഗുണശേഖർ ആണ് ആദ്യം കർണാടകയ്ക്ക് ലീഡ് നൽകിയത്. തുടർന്ന് 84ആം മിനുട്ടിൽ ഭൂട്ടിയയിലൂടെ കർണാടക രണ്ടാം ഗോളും നേടി. വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടിയ സിക്കിമിന്റെ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്നത്തെ ജയത്തോടെ കർണാടകയ്ക്ക് ഗ്രൂപ്പിൽ നാലു പോയന്റായി. ആദ്യ മത്സരത്തിൽ കർണാടക മഹാരാഷ്ട്രയോട് സമനില വഴങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ
മഹാരാഷ്ട്ര ആസാമിനെ നേരിടും.

Exit mobile version