പഞ്ചാബിനെയും പരാജയപ്പെടുത്തി, മിസോറാം സന്തോഷ് ട്രോഫി സെമിയിൽ

സന്തോഷ് ട്രോഫിയിൽ ഇത്തവണ ആദ്യം സെമി ഉറപ്പിക്കുന്ന ടീമായി മിസോറാം. ഇന്ന് പഞ്ചാബിനെയും പരാജയപ്പെടുത്തിയതോടെ ആണ് മിസോറാമിന്റെ സെമി മുന്നേറ്റം ഉറപ്പായത്. ഇന്നത്തേത് മിസോറാമിന്റെ ഗ്രൂപ്പിലെ മൂന്നാം വിജയമാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മിസോറാമിന്റെ ഇന്നത്തെ ജയം.

ലാൽ റം റുവാത നേടിയ ഇരട്ട ഗോളുകളാണ് മിസോറാമിനെ സഹായിച്ചത്. 6,8, മിനുട്ടുകളിൽ ആയിരുന്നു ലാൽ റം റുവാതയുടെ ഗോൾ. ബൽജെത് സിംഗ് ആണ് പഞ്ചാബിന്റെ ഗോൾ നേടിയത്. ഗോവയെയും ഒഡീഷയെയും ആദ്യ രണ്ടു മത്സരങ്ങളിൽ മിസോറാം തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും മലയാളി താരങ്ങൾ രക്ഷകരായി, കർണാടകയ്ക്ക് രണ്ടാം ജയം
Next articleകിർഗിസ്താനെതിരായ് ടീം പ്രഖ്യാപിച്ചു, മലയാളിയായി അനസ് മാത്രം