സന്തോഷ് ട്രോഫിയിൽ ഗോവയെ മലർത്തിയടിച്ച് മിസോറാം

സന്തോഷ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്തി മിസോറാം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മിസോറാം ഗോവയെ മറികടന്നത്. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഗോവയാണെങ്കിലും ശക്തമായി തിരിച്ചടിച്ച് മിസോറാം ജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ 11മത്തെ മിനുട്ടിൽ വിക്ടോറിന ഫെർണാണ്ടസിലൂടെ ഗോവയാണ് ഗോളടി തുടങ്ങിയത്. എന്നാൽ മത്സരത്തിന്റെ 25മത്തെ മിനുട്ടിൽ ലാൽറിൻപുയയിലൂടെ മിസോറാം സമനില പിടിച്ചു.  തുടർന്ന് മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 3 മിനുറ്റിനിടെ രണ്ടു ഗോളടിച്ച് മിസോറാം ജയം സ്വന്തമാക്കിയത്. ലാൽറോമവിയ ആണ് മിസോറാമിന്റെ അവസാന രണ്ടു ഗോളുകളും നേടിയത്.

മിസോറാമിന്റെ അടുത്ത മത്സരം മാർച്ച് 22ന് ഒഡിഷക്കെതിരെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്തോഷ് ട്രോഫിയിൽ പഞ്ചാബിന് ജയം
Next articleഡ്രെസ്സിംഗ് റൂമിലെ കണ്ണാടിചില്ലുകള്‍ തകര്‍ത്തത് ഷാകിബ് അല്‍ ഹസനെന്ന് റിപ്പോര്‍ട്ടുകള്‍