സന്തോഷ് ട്രോഫി; മിസോറാം മഹാരാഷ്ട്രയെ തകർത്തു

- Advertisement -

സന്തോഷ് ട്രോഫി രണ്ടാം ദിവസം മിസോറാമിനും പഞ്ചാബിനും വിജയം. കരുത്തരായ മിസോറാം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത്. വൻചാംഗിലൂടെ എട്ടാം മിനുട്ടിൽ തന്നെ ലീഡെടുത്ത മിസോറാമിനെതിരെ ആദ്യ പകുതിയിൽ ശക്തമായ പോരാട്ടം തന്നെ മഹാരാഷ്ട്ര നടത്തി. രാഹുൽ ദാസിലൂടെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ സമനില കണ്ടെത്തിയ മഹാരാഷ്ട്ര ഹാഫ് ടൈമിനു തൊട്ടു മുമ്പ് വരെ 1-1 എന്ന സ്കോറിൽ നിന്നു. പക്ഷെ നാപ്പത്തി നാലാം മിനുട്ടിൽ ഫക്സുവാലയും ഇടവേളയ്ക്കു ശേഷം ലാൽറിൻപ്യുയയും കളി മിസോറാമിന്റെ വരുതിയിലാക്കി.

രണ്ടാം മത്സരത്തിൽ പഞ്ചാബ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റെയിൽവേസിനെ പരാജയപ്പെടുത്തിയത്. പഞ്ചാബിനു വേണ്ടി മൻവീർ സിംഗും രജ്ബീർ സിംഗും ലക്ഷ്യം കണ്ടു. നാളെ നടക്കുന്ന മത്സരത്തിൽ പശ്ചിമ ബംഗാൾ സർവീസസിനേയും ചണ്ഡിഗഡ് മേഘാലയയേയും നേരിടും.

Advertisement