സന്തോഷ് ട്രോഫി; അവസാന നിമിഷത്തെ ഗോളിൽ ബംഗാളിനു ജയം, ഗോവയും ജയത്തോടെ തുടങ്ങി

- Advertisement -

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ആതിഥേയരായ ഗോവയ്ക്കും പശ്ചിമ ബംഗാളിനും വിജയ തുടക്കം. ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മേഘാലയയെ ആണ് പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം പെട്ടെന്നു പിറന്ന ഇരട്ട ഗോളുകളാണ് കളി ഗോവയുടെ വരുതിയിലാക്കിയത്. മികച്ച ഫ്രീകിക്കിലൂടെ ഗോൾ കണ്ടെത്തി മേഘാലയ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും കളിയിൽ നിന്നൊരു പോയന്റ് നേടാൻ മേഘാലയക്കായില്ല. പരാജയപ്പെട്ടു എങ്കിലും മികച്ച പ്രകടനമാണ് മേഘാലയ ഗോവയ്ക്കെതിരെ പുറത്തെടുത്തത്.

പശ്ചിമ ബംഗാളും ചണ്ഡിഗഡും തമ്മിൽ നടന്ന എ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇഞ്ചുറി ടൈം ഗോളിൽ ബംഗാളിന് വിജയം. ഗോൾരഹിതമായി തുടർന്ന വിരസമായ മത്സരത്തിന് ആവേശകരമായ അവസാനം ഉണ്ടാക്കി കൊടുത്തത് ഫിയസ് നേടിയ തൊണ്ണൂറ്റി ഒന്നാം മിനുറ്റിലെ ഗോളായിരുന്നു.

നാളെ നടക്കുന്ന മത്സരങ്ങളിൽ മിസോറാം മഹാരാഷ്ട്രയേയും പഞ്ചാബ് റെയിൽവേസിനേയും നേരിടും.

Advertisement