സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് മണിപ്പൂരിനെതിരെ

സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന് രണ്ടാം അങ്കം. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ മണിപ്പൂരിനെയാണ് കേരളം നേരിടുക. ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെതിരെ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും കേരളം ഇന്ന് ഇറങ്ങുക. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് കേരളം ചണ്ഡിഗഡിനെ തോല്പ്പിച്ചിരുന്നു.

മണിപ്പൂർ ആദ്യ മത്സരത്തിൽ വെസ്റ്റ് ബംഗാളിനോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ ചണ്ഡിഗഡിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. ജിതിൻ എം എസ്, അഫ്ദാൽ, സജിത് പൗലോസ് തുടങ്ങി കേരള താരങ്ങളൊക്കെ മികച്ച ഫോമിലാണ് എന്നുള്ളത് ഇന്ന് മൂന്ന് പോയന്റുകൾ കേരളത്തിന് സ്വന്തമാക്കാമെന്ന പ്രതീക്ഷ നൽകുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്റർ മിലാന്റെ സ്മാരകം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു
Next articleകെയിന്‍ വില്യംസണ് ശതകം, മഴ ആദ്യ സെഷന്‍ ഭൂരിഭാഗവും കവര്‍ന്നു