ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ന് കേരളം ബംഗാളിനെതിരെ

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളം ഇന്ന് ബംഗാളിനെ നേരിടും. സെമി യോഗ്യത ഉറപ്പിച്ച ടീമുകളാണ് കേരളവും ബംഗാളും. ഇന്ന് ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. കളിച്ച മൂന്നു മത്സരങ്ങളും ഇരുടീമുകളും വിജയിച്ചിട്ടുണ്ട്. ചണ്ഡിഗഡ്, മഹാരാഷ്ട്ര, മണിപ്പൂർ എന്നീ ടീമുകളെ ഏകപക്ഷീയമായാണ് കേരളം പരാജയപ്പെടുത്തിയത്‌.

3 മത്സരങ്ങളിൽ 14 ഗോളുകൾ അടിച്ച കേരളം ഒരു ഗോൾ മാത്രമെ വഴങ്ങിയിട്ടുള്ളൂ. ജിതിൻ എം എസ്, രാഹുൽ കെ പി, ജിതിൻ ജി തുടങ്ങിയവർ കേരളത്തിനായി മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. ആതിഥേയരായ ബംഗാളിനെ അവരുടെ നാട്ടിൽ തോൽപ്പിക്കൽ എളുപ്പമാകില്ല എങ്കിലും വിജയ പ്രതീക്ഷയിൽ തന്നെയാണ്‌ കേരളം.

വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരം തത്സമയം ഇന്ത്യൻ ഫുട്ബോൾ എഫ് ബി പേജിൽ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോര്‍ഡ്സില്‍ കളിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു
Next articleഅടുത്ത വർഷവും ചെൽസിയിൽ ഉണ്ടാവുമെന്ന് പറഞ്ഞ് കോർട്ട്വാ