മലയാളി കരുത്തിൽ കർണാടക സെമിയിൽ, കേരളത്തിന് സെമിയിൽ മിസോറാം

സന്തോഷ് ട്രോഫി സെമി ലൈനപ്പായി. കേരളം ആദ്യ സെമിയിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമിനെ നേരിടും , രണ്ടാം സെമിയിൽ ബംഗാൾ കർണാടകയേയും നേരിടും ഇന്ന് നിർണായക മത്സരത്തിൽ കർണാടക മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് സെമി ഫൈനൽ ലൈനപൊആയത് . മിസോറാമിനെ തോൽപ്പിച്ചതോടെ കർണാടകയ്ക്കും മിസോറാമിനും ഗ്രൂപ്പിൽ ഒമ്പതു പോയന്റായി. ഹെഡ് ടു ഹെഡിന്റെ മികവിലാണ് ബി ഗ്രൂപ്പിൽ കർണാടക ഒന്നാം സ്ഥാനത്തെത്തിയത്. മലയാളി താരം രാജേഷാണ് കർണാടകയുടെ വിജയഗോൾ നേടിയത്‌.

നാലു മലയാളികളുടെ മികവിലാണ് കർണാടക സെമിവരെ എത്തിയത് . ഗോൾകീപ്പർ ഷൈൻ ഖാൻ, ലിയോൺ അഗസ്റ്റിൻ, രാജേഷ്, ഷഫീൽ എന്നിവരാണ് കർണാടക സ്ക്വാഡിലെ മലയാളികൾ. എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്ത തിരുവനന്തപുരം സ്വദേശി രാജേഷാണ് കർണാടകയുടെ ടോപ്പ് സ്കോറർ. ലിയോൺ അഗസ്റ്റിൻ ഗോളുമായും ഗോൾ അവസരങ്ങൾ ഒരുക്കിയും കർണാടകയുടെ നെടുംതൂണായി തിളങ്ങുന്നുണ്ട്‌‌.

മാർച്ച് 30നാണ് രണ്ട് സെമിഫൈനലുകളും നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലാസിയോയുടെ രണ്ടു മില്യൺ യൂറോ ഹാക്കർമാർ തട്ടിയെടുത്തു
Next articleവാര്‍ണര്‍ക്കിനി ഒരിക്കലും ഓസ്ട്രേലിയയുടെ നായക സ്ഥാനത്തേക്ക് വരാനാകില്ല