
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് കളിക്കുന്ന കേരള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. മാർച്ച് 19മുതൽ ബംഗാളിൽ വെച്ചാണ് ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് കേരള ടീമിനെ പ്രഖ്യാപിക്കും. യോഗ്യതാ റൗണ്ടിൽ മികവ് പുലർത്തിയ താരങ്ങളൊക്കെ ടീമിൽ തുടരും.
രാഹുൽ രാജ് തന്നെയാകും ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. യുവ താരങ്ങളെ അണിനിരത്തിയാകും പരിശീലകൻ സതീവൻ ബാലൻ ടീം പ്രഖ്യാാപിക്കുക. മാർച്ച് 19ന് ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial